മോസ്‌കോ: കോണ്‍ഫെഡറേഷന്‍സ്‌ കപ്പ് ഫുട്‌ബോളില്‍ കോണ്‍കോഫ് ചാമ്പ്യന്‍മാരായ മെക്‌സിക്കോയ വീഴ്ത്തി ജര്‍മനി ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ നാലു ഗോളുകള്‍ അടിച്ചാണ് ലോക ചാമ്പ്യന്‍മാര്‍ മെക്‌സിക്കോയെ തകര്‍ത്തത്.

ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി മത്സരത്തില്‍ ജര്‍മനി വ്യക്തമായ ആധിപത്യം നേടിയിരുന്നു. 6,8 മിനിറ്റുകളില്‍ ലിയോണ്‍ ഗൊട്‌സക്കെയാണ് മെക്‌സിക്കന്‍ പോസ്റ്റില്‍ തുടക്കത്തില്‍ തന്നെ നിറയൊഴിച്ചത്. 

59-ാം മിനിറ്റില്‍ ടിമോ വെര്‍ണറും 91-ാം മിനിറ്റില്‍ അമിന്‍ യൂനെസും ഓരോ ഗോളുകള്‍ കൂടി നേടി പട്ടിക പൂര്‍ത്തിയാക്കി. മത്സരം അവസാനിക്കുന്നതിന്  തൊട്ടു മുമ്പ് മാര്‍കോ ഫാബിയാനിലൂടെയാണ് മെക്‌സിക്കോ ഒരു ഗോള്‍ മടക്കിയത്.

ആദ്യ സെമിയില്‍ പോര്‍ച്ചുഗലിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയ ചിലിയാണ് ഫൈനലില്‍ ജര്‍മനിയുടെ എതിരാളികള്‍.