സെന്റ് പീറ്റേഴ്സ്ബര്‍ഗ്: വന്‍കരകളുടെ ചാമ്പ്യന്‍പട്ടത്തിനായുള്ള പോരിന് ഇനി മണിക്കൂറുകള്‍മാത്രം ബാക്കി. യുവനിരയുമായെത്തി വലിയ കിരീടം മോഹിക്കുന്ന ജര്‍മനിയും തെക്കേയമേരിക്കയുടെ അപ്പുറത്തേക്ക് വിജയം വ്യാപിപ്പിക്കാനൊരുങ്ങുന്ന ചിലിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനല്‍പോരാട്ടത്തിന് ചൂടേറും. ഞായറാഴ്ച രാത്രി 11.30-നാണ് കിക്കോഫ്.

മാറ്ററിയിച്ച് ജര്‍മനി

ജര്‍മന്‍ ഫുട്ബോളിന്റെ ആഴമറിയുന്ന ദിവസങ്ങളിലൂടെയാണ് ഫുട്ബോള്‍ ലോകം കടന്നുപോകുന്നത്. അണ്ടര്‍-21 യൂറോ ഫുട്ബോള്‍ ടീം കിരീടം നേടി. തൊട്ടുപിന്നാലെ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഫൈനലില്‍ മറ്റൊരു യുവനിര കളിക്കുന്നു. അടുത്തവര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ജര്‍മനിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണിത്.

ഭാവനാസമ്പന്നമായ കളി, പകരംവെക്കാന്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട, കളിക്കാന്‍ മിടുക്കരായ സ്ട്രൈക്കര്‍മാര്‍. ഏതു പരിശീലകനും മോഹിക്കുന്ന ടീമിനെയാണ് ജോക്കീം ലോ വന്‍കരകളുടെ പോരാട്ടത്തിന് ഇറക്കിയത്. ടൂര്‍ണമെന്റില്‍ പതര്‍ച്ചയില്ലാതെ കളിക്കാന്‍ കഴിഞ്ഞ ടീം ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെട്ടു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നിര്‍ത്തിയേടത്തുനിന്നാണ് സെമി ഫൈനലില്‍ മെക്സിക്കോയ്ക്കെതിരെ ടീം കളിച്ചത്. 4-1 ന്റെ ജയം മെക്സിക്കോയുടെ മികച്ച ടീമിനെതിരെയായിരുന്നു. മെക്സിക്കോയ്ക്കെതിരെ തന്ത്രങ്ങളുടെ വിജയമായിരുന്നെങ്കില്‍ ചിലിക്കെതിരെ ഗ്രൂപ്പ് മത്സരത്തിലെ സമനില അവസാനമില്ലാത്ത പോരാട്ടത്തിന്റേതായിരുന്നു.

സമ്പന്നമായ മധ്യനിരയാണ് ജര്‍മനിയുടെ കരുത്ത്. സെമിയില്‍ എംറെ കാനെ പുറത്തിരുത്തിയാണ് ജര്‍മന്‍ മധ്യനിര കളിച്ചതെന്നോര്‍ക്കണം. മികച്ച മധ്യനിരക്കാരുള്ളതിനാല്‍ 3-6-1 ശൈലിയിലാണ് ജോക്കിം ലോ ടീമിനെ വിന്യസിക്കുന്നത്. എംറെ കാന് കഴിഞ്ഞമത്സരത്തില്‍ റൂഡിയെയാണ് പകരക്കാരനാക്കിയത്. ഹൊനാസ് ഹെക്ടറും ഹെന്റിച്ചസും കയറിക്കളിക്കുന്ന വിങ് ബാക്കുകളായി ഫൈനലിലും കളിക്കും. ഗൊറെറ്റ്സ്‌കെ മധ്യഭാഗം നിയന്ത്രിക്കും സഹായത്തിന് കാനോ റുഡിയോയുണ്ടാകും. ഏക സ്ട്രൈക്കറായ തിമോ വെര്‍ണറെ സഹായിക്കാന്‍ നായകന്‍ ജൂലിയന്‍ ഡ്രാസ്ലറും സ്റ്റിന്‍ഡിലുമുണ്ടാകും. ജിന്റര്‍-റുയ്ഡര്‍-കിമ്മിച്ച് ത്രയമാകും പ്രതിരോധത്തില്‍. ടെര്‍ സ്റ്റീഗന്‍ ഗോള്‍വല കാക്കും.

ചിലിയുടെ മോഹങ്ങള്‍

രണ്ടുവട്ടം തുടര്‍ച്ചയായി കോപ്പ അമേരിക്ക ജേതാക്കളായതിന്റെ പെരുമയുമായിട്ടാണ് ചിലി റഷ്യയിലേക്കെത്തിയത്. അതിനൊത്ത പ്രകടനംതന്നെയാണ് അവര്‍ പുറത്തെടുത്തത്. മുന്നേറ്റത്തിലെ വ്യത്യസ്തതയും ദേശീയ ടീമിനായി കളിക്കുമ്പോഴുള്ള പോരാട്ടവീര്യവുമാണ് അവരെ മുന്നോട്ടുനയിക്കുന്നത്.

4-3-3 ശൈലിയില്‍തന്നെയാകും പിസ്സി ഒസോറിയോ ടീമിനെ വിന്യസിക്കുന്നത്. മികച്ച മുന്നേറ്റനിര ടീമിന് അനുഗ്രഹമാണ്. അലക്സിസ് സാഞ്ചസ്-അര്‍ട്ടുറോ വിദാല്‍- എഡ്വാര്‍ഡോ വര്‍ഗാസ് ത്രയമാണ് ആക്രമണത്തില്‍. സാഞ്ചസ് ക്ലിനിക്കല്‍ ഫിനിഷറാണെങ്കില്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിദാല്‍ മിടുക്കനാണ്. പരന്നു കളിക്കുന്ന വര്‍ഗാസ് എതിര്‍ പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിക്കും.

മധ്യനിരയില്‍ മാഴ്സലോ ഡയസാണ് ടീമിന്റെ ശക്തി. മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാനും പ്രതിരോധത്തിലേക്ക് ഇറങ്ങി ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാനും കേമനാണ് ഡയസ്. ചാള്‍സ് അരാഗ്യുയിസ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായി തിളങ്ങും ഹെര്‍ണാണ്ടസ് പ്രതിരോധത്തെ സഹായിക്കുന്ന റോളിലായിരിക്കും. ക്ലോഡിയോ ബ്രാവോയെന്ന നായകന്‍ ചിലിയുടെ കരുത്താണ്. സെമിയില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചപ്പോഴും കോപ്പ അമേരിക്കയില്‍ രണ്ടുതവണ കപ്പുയര്‍ത്തിയപ്പോ