ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം മണിക ബത്ര. കോമൺവെൽത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ സ്വര്‍ണ മെഡല്‍ നേടി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡാണ് മണിക ബത്ര സ്വന്തം പേരില്‍ കുറിച്ചത്. 

സിംഗപ്പൂരിന്റെ മെയ്ന്‍ഗ്യു യുവിനെ ആധികാരികമായി പരാജയപ്പെടുത്തിയാണ് മണികയുടെ സ്വര്‍ണനേട്ടം. സ്‌കോര്‍: 11-7, 11-6, 11-2. 11-7. നേരത്തെ വനിതകളുടെ ടീമിനത്തില്‍ സ്വര്‍ണവും വനിതാ ഡബിള്‍സില്‍ വെള്ളിയും മണിക നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ 24-ാം സ്വര്‍ണമാണിത്.

ലോക നാലാം റാങ്കുകാരി സിംഗപ്പൂരിന്റെ ടിയാന്‍വെയ് ഫെങ്ങിനെ അട്ടിമറിച്ചാണ് ഇന്ത്യന്‍താരം ഫൈനലിലെത്തിയത്. ടീമിനത്തിലും ടായിന്‍വെയിനെ മണിക ബത്ര തോല്‍പ്പിച്ചിരുന്നു.

Content Highlights: Manika Batra becomes the first Indian woman to win table tennis gold in women's singles at CWG