ഗോള്‍ഡ് കോസ്റ്റ്:  ബോക്‌സിങ്ങ് റിങ്ങില്‍ വീണ്ടും ഇന്ത്യയുടെ സ്വര്‍ണത്തിളക്കം. പുരുഷന്‍മാരുടെ 75 കിലോഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണയാണ് സ്വര്‍ണം നേടിയത്.  കാമറൂണിന്റെ ഡ്യൂഡെന്നെ എന്‍സെഗുവിനെതിരെ ആധികാരികമായിരുന്നു വികാസിന്റെ വിജയം. സ്‌കോര്‍: 5-0.

ശനിയാഴ്ച്ച വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തില്‍ മേരികോമും പുരുഷന്‍മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ ഗൗരവ് സോളങ്കിയും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു. ഇതോടെ ഇന്ന് ഇന്ത്യ ബോക്‌സിങ്ങില്‍ മാത്രം നേടുന്ന മൂന്നാമത്തെ സ്വര്‍ണമാണിത്.

മൂന്നു സ്വര്‍ണം, രണ്ടു വെള്ളി, മൂന്നു വെങ്കലമടക്കം ബോക്‌സിങ്ങില്‍ ഇന്ത്യ ഇതുവരെ എട്ടു മെഡലുകള്‍ നേടിയിട്ടുണ്ട്. പുരുഷന്‍മാരുടെ 49 കിലോഗ്രാം വിഭാഗത്തില്‍ അമിത് പംഗലും പുരുഷന്‍മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ മനീഷ് കൗശിക്കും ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം ഹോക്കിയില്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. ഇംഗ്ലണ്ടിനോടാണ് ഇന്ത്യയുടെ തോല്‍വി.

Content Highlights: Gold for Vikas Krishan in 75kg Boxing Commonwealth Games