എഡ്ജ്ബാസ്റ്റണ്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനിടെ രസകരമായ ട്വീറ്റുമായി വീരേന്ദര്‍ സെവാഗ്. സൗരവ് ഗാംഗുലിയും ഷെയ്ന്‍ വോണും ഉറങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്താണ് സെവാഗ് ട്വിറ്ററില്‍ കൂട്ടിച്ചിരി ഉയര്‍ത്തിയത്. ഒരാളുടെ സ്വപ്‌നങ്ങളാണ് അയാളുടെ ഭാവിയെ നിര്‍ണയിക്കുന്നതെന്നും ഈ രണ്ടാളുകളും ഒട്ടും സമയം കളയാതെ തങ്ങളുടെ സ്വപ്‌നം പിന്തുടരുകയാണെന്നും ഫോട്ടോയ്ക്ക് താഴെ സെവാഗ് എഴുതിയിട്ടുണ്ട്.

എഡ്ജ്ബാസ്റ്റണില്‍ കമന്ററിക്കിടെ ഗാംഗുലിയും വോണും വിശ്രമിക്കാന്‍ പോയപ്പോള്‍ അവരറിയാതെ സെവാഗ് ഫോട്ടോ പകര്‍ത്തുകയായിരുന്നു. സോഫയില്‍ കിടന്നുറങ്ങുന്ന വോണും തറയിലുറങ്ങുന്ന ഗാംഗുലിയുമാണ് ചിത്രത്തിലുള്ളത്. ചാമ്പ്യന്‍സ് ട്രോഫിയിലെ കമന്റേറ്ററായി തന്നെയാണ് സെവാഗും ലണ്ടനിലെത്തിയത്.