രു മകനെ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന അച്ഛന്റെ ചിത്രം. അതിന് പലതും പറയാനുണ്ട്. ഫാദേഴ്‌സ് ഡേയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ആ ചിത്രം കാണുമ്പോള്‍ ക്രിക്കറ്റിനെ സനേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും പാകിസ്താന്‍കാരന്റെയും മനസ്സ് തണുക്കും. കാരണം മറ്റൊന്നുമല്ല. കളിക്കളത്തില്‍ പരസ്പരം പോരടിക്കുന്നവരാണെങ്കിലും കളത്തിന് പുറത്ത് ഇന്ത്യ-പാക് താരങ്ങള്‍ എത്രത്തോളം സ്‌നേഹത്തിലും സൗഹൃദത്തിലുമാണ് കഴിയുന്നതെന്ന് ആ ചിത്രം പറയും.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയും പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന്റെ കുഞ്ഞു മകന്‍ അബ്ദുള്ളയുമാണ് ആചിത്രത്തിലെ കഥാപാത്രങ്ങള്‍. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുന്നോടിയായി ഇരുടീമുകളിലെയും താരങ്ങള്‍ കണ്ടുമുട്ടിയപ്പോഴാണ് സര്‍ഫറാസിന്റെ മകനെ നെഞ്ചോട് ചേര്‍ത്ത് ധോനി ഫോട്ടോക്ക് പോസ് ചെയ്തത്. 

അതിര്‍ത്തികള്‍ക്കപ്പുറം പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന കായിക സംസ്‌കാരമാണ് ഇത് എന്ന അടിക്കുറിപ്പോടെയാണ് മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേസായി ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. പാക് മാധ്യമപ്രവര്‍ത്തകനായ ഹുമയൂണ്‍ ഖാന്‍ ഈ ച്ിത്രത്തെ വിശേഷിപ്പിച്ചത് ഇന്ത്യ-പാക് മത്സരത്തിന്റെ ആത്മാവ് എന്നാണ്.