കോഴിക്കോട്: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ വോളിബോളില്‍ മലയാളിത്തിളക്കം. ടീമിലെ പത്ത് പേര്‍ മലയാളികളാണ്. തിരുവനന്തപുരം കെ.എസ്.ഇ.ബിയിലെ ഏഴ് താരങ്ങള്‍ ടീമിലെത്തിയപ്പോള്‍ റെയില്‍വേസില്‍ നിന്നാണ് രണ്ട് പേര്‍. ഒരാള്‍ ആലുവ സെന്റ് സേവ്യേഴ്‌സ് വിദ്യാര്‍ത്ഥിനിയാണ്.

അഞ്ജു ബാലകൃഷ്ണന്‍, കെ.എസ് ജിനി, എസ്.രേഖ, ശ്രുതി മുരളി, കെ.പി അനുശ്രീ, അഞ്ജലി ബാബു, എസ്.സൂര്യ എന്നിവരാണ് കെ.എസ്.ഇ.ബിയുടെ താരങ്ങള്‍. മിനിമോള്‍ എബ്രഹാം, അശ്വനി കണ്ടോത്ത് എന്നിവരാണ് റെയില്‍വേസില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയത്. ആര്‍.അശ്വതിയാണ് സെന്റ് സേവ്യേഴ്‌സ് താരം. 

ഓഗസ്റ്റ് 18 മുതല്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്നത് ഇന്തോനേഷ്യയാണ്.

Content Highlights: Asian Games Indian Women Volleyball Team