ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു സ്വര്‍ണ്ണമടക്കം ഏഴു മെഡലുകള്‍ നേടി ഇന്ത്യ ആദ്യ ദിനം ഒന്നാമത്. ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടി വികാസ് ഗൗഡയാണ് ആദ്യ മെഡല്‍ നേടിയത്.

പിന്നാലെ വനിതാ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗര്‍ ഇന്ത്യക്കായി ആദ്യ സ്വര്‍ണ്ണവും സമ്മാനിച്ചു. 18.28 മീറ്റര്‍ എറിഞ്ഞാണ് മന്‍പ്രീത് സ്വര്‍ണ്ണം കൊയ്തത്. പുരുഷ വിഭാഗം 5000 മീറ്ററില്‍ ജി.ലക്ഷമണനാണ് രണ്ടാം സ്വര്‍ണ്ണം നേടിയത്.

വനിതാ ലോങ്ജംപില്‍ മലയാളി താരങ്ങളായ വി.നീന വെള്ളിയും നയന ജയിംസ് വെങ്കലവും കരസ്ഥാമാക്കി. പുരുഷ ഡിസ്‌കസ് ത്രോയില്‍ ഇറാന്റെ ഹദാദി ഇഹ്‌സാനാണ് സ്വര്‍ണ്ണം. മലേഷ്യയുടെ ഇര്‍ഫാന്‍ മുഹമ്മദിന് വെള്ളിയും. ഇന്നത്തെ അവസാന ഇനമായ വനിതാ ജാവലിന്‍ ത്രോയില്‍ അന്നു റാണി വെങ്കലം നേടി.

neena and nayana
മലയാളി കുതിപ്പ്....ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി വനിതാ ലോങ്ജംപില്‍ വെള്ളി നേടിയ വി.നീനയും വെങ്കലം നേടിയ നയന ജയിംസും. ഫോട്ടോ: ബി.മുരളീകൃഷ്ണന്‍