കോഴിക്കോട്: യോനക്‌സ് സണ്‍റൈസ് മാതൃഭൂമി ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള മെയിന്‍ ഡ്രോയിലെ താരങ്ങളുടെ പട്ടിക സംഘാടകര്‍ പുറത്തുവിട്ടു. 

പുരുഷ സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, വനിതാ സിംഗിള്‍സ്, വനിതാ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നീ ഇനങ്ങളിലായി 160 താരങ്ങളാണ് മെയിന്‍ ഡ്രോയില്‍ മത്സരിക്കുന്നത്. 

ഏപ്രില്‍ 16 മുതല്‍ 21 വരെ വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. 18 മുതല്‍ 21 വരെയുള്ള തീയതികളിലാണ്  മെയിന്‍ ഡ്രോ മത്സരങ്ങളുമാണ് നടക്കുക. 16,17 തിയ്യതികളില്‍ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ നടക്കും.

മെയിന്‍ ഡ്രോ പട്ടിക കാണാം

Content Highlights: All India National Ranking Badminton Tournament main draw players list