വിശാഖപട്ടണം: ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി റേസിനിടെ അപകടത്തില്‍പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. 

ശനിയാഴ്ച വൈകീട്ടോടെയാണ് അദ്ദേഹത്തെ ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഐ.എന്‍.എസ് സത്പുരയില്‍ വിശാഖപട്ടണത്ത് എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ക്കായി അദ്ദേഹത്തെ കിഴക്കന്‍ നേവല്‍ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റും. നാവികസേനാ കപ്പല്‍ ഐ.എന്‍. എച്ച്.എസ് കല്ല്യാണിയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുക. വിദഗ്ധ പരിശോധനകള്‍ക്കു ശേഷം തുടര്‍ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കും.

ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്ന അഭിലാഷുമായി കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട കപ്പല്‍ മുംബൈയിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് വിശാഖപട്ടണത്തേക്കു സഞ്ചാര ദിശ മാറ്റിയത്.

Content Highlights:  commander abhilash tomy reaches visakhapatnam shifted to inhs kalyani