ആംസ്റ്റര്‍ഡാം: സാഹസിക പായ്‌വഞ്ചിയോട്ട മത്സരത്തിനിടെ പരിക്കേറ്റ മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പുതിയ ചിത്രം പുറത്ത്. ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഭിലാഷിന്റെ ചിത്രം ഇന്ത്യന്‍ നേവിയാണ് പുറത്തുവിട്ടത്.

കടലില്‍ സംഭവിച്ച കാര്യങ്ങള്‍ നേവി അധികൃതരോട് അഭിലാഷ് വിവരിക്കുകയും ചെയ്തു. കടല്‍ അന്ന് അവിശ്വസനീയമാംവിധം പരുക്കനായിരുന്നു. താനും പായ്‌വഞ്ചിയായ തുരിയയും പ്രകൃതിയുടെ കരുത്ത് ശരിക്കും അറിയുകയായിരുന്നു. ഈ വിഷമഘട്ടത്തില്‍ തുഴച്ചിലിലുള്ള തന്റെ കഴിവാണ് രക്ഷിച്ചതെന്ന് അഭിലാഷ് പറഞ്ഞു.

തന്റെ ഉള്ളിലെ പട്ടാളക്കാരനും നാവിക പരിശീലനവുമാണ് ഈ പ്രതിസന്ധിയോട് പൊരുതാന്‍ സഹായിച്ചതെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.  തന്നെ രക്ഷിച്ച ഇന്ത്യന്‍ നാവിക സേനയ്ക്ക് നന്ദി പറയാനും അഭിലാഷ് മറന്നില്ല.

abhilash tomy

നേരത്തെ അഭിലാഷിന് ആശുപത്രിയില്‍ ചികിത്സ തുടങ്ങിയതായും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമല്ലെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചിരുന്നു.

Content Highlights: abhilash tomy's latest repot