Photo: AP
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ യൂകി ഭാംബ്രിയ്ക്ക് വിജയം. 2009 ജൂനിയര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ ഭാംബ്രി ആദ്യറൗണ്ടില്‍ പോര്‍ച്ചുഗലിന്റെ ജാവോ ഡൊമിന്‍ഗസിനെ പരാജയപ്പെടുത്തി.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഭാംബ്രിയുടെ വിജയം. സ്‌കോര്‍: 6-4, 6-2. 29 കാരനായ ഭാംബ്രി അടുത്ത റൗണ്ടില്‍ ലോക 143-ാം റാങ്കുകാരനായ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് മഷാസിനെ നേരിടും.
എന്നാല്‍ മറ്റ് ഇന്ത്യന്‍ താരങ്ങളായ രാംകുമാര്‍ രാമനാഥനും അങ്കിത റെയ്‌നയും ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് പുറത്തായി. രാംകുമാര്‍ രാമനാഥന്‍ ഇറ്റലിയുടെ മാര്‍ക്കോ മോറോണിയോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 3-6, 5-7.
വനിതാ വിഭാഗത്തില്‍ അങ്കിത റെയ്‌നയെ യുക്രൈന്‍ താരം ലെസിയ സ്യൂറെന്‍കോ നാണംകെടുത്തി. 1-6, 0-6 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.
നേരത്തേ പുരുഷസിംഗിള്‍സില്‍ ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ മൂന്നാം സീഡായ കൊളംബിയയുടെ ഡാനിയേല്‍ എലാഹി ഗ്യാലനെ അട്ടിമറിച്ച് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു. 6-4, 6-4 എന്ന സ്‌കോറിനാണ് പ്രജ്‌നേിഷിന്റെ വിജയം.
Content Highlights: Yuki Bhambri advances into next round of Australian Open qualifiers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..