ഹാന്‍സ് നീമാന്‍ വഞ്ചകന്‍; ഇനി അയാള്‍ക്കൊപ്പം കളിക്കില്ലെന്ന് മാഗ്നസ് കാള്‍സന്‍


Photo: twitter.com/MagnusCarlsen

ഓസ്ലോ: അമേരിക്കന്‍ ചെസ് താരം ഹാന്‍സ് നീമാന്‍ വഞ്ചിച്ചെന്ന ആരോപണവുമായി ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സന്‍. ഇനി നീമാനെതിരേ കളിക്കില്ലെന്നും കാള്‍സന്‍ വ്യക്തമാക്കി. ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയിലാണ് കാള്‍സന്‍ ഇക്കാര്യം പറഞ്ഞത്.

ഹാന്‍സ് നീമാനെതിരേ പരസ്യമായി വഞ്ചനാ കുറ്റം ആരോപിച്ചാണ് കാള്‍സന്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ജൂലിയസ് ബെയര്‍ ജനറേഷന്‍ കപ്പില്‍ നീമാനെതിരേ ഒരു നീക്കത്തിന് ശേഷം കാള്‍സന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിനും മുമ്പ് നീമാനോട് സ്വിന്‍ക്ഫീല്‍ഡ് കപ്പില്‍ തോറ്റതിനു പിന്നാലെ കാള്‍സന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കാള്‍സന്‍ - നീമാന്‍ വിവാദം ചെസ് ലോകത്ത് ചര്‍ച്ചയായത്.

ഇപ്പോള്‍ പുറത്ത് വന്നതിലും കൂടുതല്‍ തവണ നീമാന്‍ കളിയില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് കാള്‍സന്‍ ആരോപിക്കുന്നു. എന്നാല്‍ കൃത്രിമം കാണിച്ചത് എങ്ങനെയെന്നുള്ള കാര്യം കാള്‍സന്റെ പ്രസ്താവനയിലില്ല.

ഓണ്‍ലൈന്‍ മത്സരങ്ങളില്‍ രണ്ടുവട്ടം താന്‍ ചതിപ്രയോഗം നടത്തിയിട്ടുണ്ടെന്ന് അടുത്തിടെ നീമാന്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇക്കാര്യം തന്നെയാണ് കാള്‍സനും ചൂണ്ടിക്കാട്ടുന്നത്. സ്വിന്‍ക്ഫീല്‍ഡ് കപ്പില്‍ മത്സരത്തിന്റെ നിര്‍ണായക ഘത്തില്‍ പോലും നീമാന്‍ ശ്രദ്ധയൂന്നുന്നതായോ ടെന്‍ഷന്‍ അനുഭവിക്കുന്നതായോ തോന്നിയില്ല. എന്നിട്ടും തന്നെ തോല്‍പ്പിക്കാന്‍ സാധിച്ചു. അങ്ങനെ തന്നെ തോല്‍പ്പിക്കാന്‍ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമായിരിക്കും സാധിക്കുകയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കാള്‍സന്‍ പറയുന്നു.

അതേസമയം ഓവര്‍ ദി ബോര്‍ഡ് ഗെയിമില്‍ താന്‍ ഒരിക്കലും വഞ്ചന കാണിച്ചിട്ടില്ലെന്നാണ് നീമാന്‍ പറയുന്നത്.

Content Highlights: World chess champion Magnus Carlsen accuses rival Hans Niemann of cheating


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented