കൊലച്ചതി, ഹാന്‍സ് നീമാനെ ബഹിഷ്‌കരിച്ച് മാഗ്നസ് കാള്‍സണ്‍


കമന്റേറ്റര്‍മാര്‍ സ്തബ്ധരായി നില്‍ക്കെ താരം തന്റെ വെബ് കാം അടച്ചു.

Photo: twitter.com/NPR

ഓസ്ലോ: ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണ്‍ ഉള്‍പ്പെട്ട വിവാദം ലോക ചെസിനെ അസ്വസ്ഥമാക്കുന്നു. ജനറേഷന്‍ കപ്പ് ഓണ്‍ലൈന്‍ ചെസ്സില്‍ കഴിഞ്ഞദിവസം അമേരിക്കന്‍ താരം ഹാന്‍സ് നീമാനെതിരായ മത്സരത്തില്‍ ഒരു നീക്കംമാത്രം നടത്തിയശേഷം അപ്രതീക്ഷിതമായി കാള്‍സണ്‍ പിന്മാറി.

കമന്റേറ്റര്‍മാര്‍ സ്തബ്ധരായി നില്‍ക്കെ താരം തന്റെ വെബ് കാം അടച്ചു. ഒരാഴ്ചമുമ്പ് നീമാനോട് തോറ്റതിനുപിന്നാലെ കാള്‍സണ്‍ സിങ്ഫീല്‍ഡ് കപ്പില്‍നിന്ന് പിന്മാറിയിരുന്നു.

പിന്മാറ്റത്തിന് കാള്‍സണ്‍ ഒരു വിശദീകരണവും നല്‍കിയിട്ടില്ല. എന്നാല്‍, നീമാന് എതിരായ പ്രതിഷേധമാണ് കാള്‍സണിന്റേത് എന്നാണ് നിഗമനം. ഓണ്‍ലൈന്‍ മത്സരങ്ങളില്‍ രണ്ടുവട്ടം താന്‍ ചതിപ്രയോഗം നടത്തിയിട്ടുണ്ടെന്ന് അടുത്തിടെ നീമാന്‍ കുറ്റസമ്മതം നടത്തിയിരുന്നു.

വെളിപ്പെടുത്തലിന് മുമ്പ് രണ്ടുവട്ടം കാള്‍സണെ നീമാന്‍ തോല്‍പ്പിച്ചിരുന്നു. താന്‍ ചതിക്കപ്പെട്ടു എന്ന തോന്നലാണ് കാള്‍സണിന്റെ പിന്മാറ്റങ്ങള്‍ക്കു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. എന്തായാലും, നീമാന്റേത് ചതിയാണെങ്കില്‍ കാള്‍സണിന്റേത് കൊലച്ചതിയാണെന്ന് വിലയിരുത്തലുകളുണ്ട്.

2014ല്‍ ചെല്‍സി കോച്ചായിരുന്ന ഹോസെ മൗറീന്യോയുടെ വീഡിയോ പോസ്റ്റ് ചെയ്താണ് കാള്‍സണ്‍ പ്രതികരിച്ചത്. 'സംസാരിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. സംസാരിച്ചുപോയാല്‍ ഞാന്‍ വലിയ പ്രതിസന്ധിയില്‍ പെടും' -മൗറീന്യോ പറയുന്നതിങ്ങനെ.

ലോക ഒന്നാം നമ്പര്‍ താരത്തിനെതിരേ കളിക്കാരാരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. പക്ഷേ, ഫിഡെയുടെ ഇടപെടലുണ്ടാകാനുള്ള സാധ്യതയേറെയാണ്.

കാള്‍സണ്‍ ചെയ്യുന്നത് ശരിയോ എന്നത് സംബന്ധിച്ച് സംവാദങ്ങള്‍ നടക്കുന്നുണ്ട്. എന്തായാലും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ കളിയുടെ അന്തസ്സിനെ ബാധിക്കുമെന്ന് കരുതുന്നവരുണ്ട്. ആദ്യം ടൂര്‍ണമെന്റില്‍നിന്ന് പിന്മാറിയപ്പോള്‍ മുന്‍ ലോകചാമ്പ്യന്‍ ഗാരി കാസ്പറോവ്, കാള്‍സണ്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, കാള്‍സണ്‍ മിണ്ടിയില്ല.

കാള്‍സണിന്റെ പിന്മാറ്റങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് താരങ്ങളെക്കൂടി ബാധിക്കുമെന്ന് കളിക്കാര്‍ പറയുന്നു. എല്ലാ മത്സരങ്ങളിലും ഒരു താരം ചതിക്കുമെന്ന് കരുതാനാകുമോ എന്ന് ചോദിക്കുന്നവരുമുണ്ട്.

മാഗ്‌നസ് കാൾസൺ

നോർവേ ഗ്രാൻഡ് മാസ്റ്ററായ മാഗ്നസ് കാൾസൺ അഞ്ചുവട്ടം ലോകജേതാവാണ്. 2011 മുതൽ ലോക ഒന്നാം നമ്പർ താരം. ഇയാൻ നെപ്പോംനിഷിയെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് കഴിഞ്ഞവർഷം കാൾസൺ ലോകചാമ്പ്യനായത്.

നെപ്പോംനിഷി തന്നെയാണ് 2023-ലെ എതിരാളിയും. എന്നാൽ, ലോകകിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് താനില്ലെന്നാണ് 31-കാരനായ കാൾസണിന്റെ പ്രഖ്യാപനം. എതിരാളി ദുർബലനായതുകൊണ്ട് ഒരു ത്രില്ലില്ലെന്നാണ് ലോകചാമ്പ്യന്റെ മനസ്സിലിരുപ്പ്.

ഹാൻസ് നീമാൻ

ലോക ചെസിലെ ഭാവിതാരം എന്ന വിശേഷണമാണ് 19-കാരനായ ഹാൻസ് നീമാനുള്ളത്. ഗ്രാൻഡ്മാസ്റ്റർ പദവി ലഭിക്കുന്നത് കഴിഞ്ഞവർഷം ജനുവരി 22-നാണ്. 2021 ജൂലായിയിൽ ഫിലാഡെൽഫിയയിൽ നടന്ന വേൾഡ് ഓപ്പൺ ചെസ് ടൂർണമെന്റിൽ വിജയിച്ചു.

ജൂനിയർ താരങ്ങളുടെ റേറ്റിങ്ങിൽ നിലവിൽ ആറാം സ്ഥാനത്തുണ്ട്. ഇപ്പോൾ ലോക 49-ാം നമ്പർ താരം. ഫിഡെ റേറ്റിങ് 2688.

Content Highlights: magnus carlsen, hans niemann, chess, chess news, chess champion carlsen, sports news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented