Photo: AFP
യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 200 മീറ്ററില്‍ ജമൈക്കയുടെ ഷെരിക്ക ജാക്സണ് സ്വര്‍ണം. 21.45 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ട ഷെരിക്ക ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കുറിച്ച് ചാമ്പ്യന്‍ഷിപ്പ് റെക്കോഡോടു കൂടിയാണ് സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്.
21.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിനാണ് വെള്ളി. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന 100 മീറ്റര്‍ ഫൈനലില്‍ സ്വര്‍ണം നേടിയ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിനെ അന്ന് വെള്ളിയെലൊതുങ്ങിയ ഷെരിക്ക വെള്ളിയാഴ്ച മറികടക്കുകയായിരുന്നു. 22.02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബ്രിട്ടന്റെ ഡിന ആഷര്‍ സ്മിത്തിനാണ് വെങ്കലം.
ഇതോടെ വനിതകളുടെ സ്പ്രിന്റ് ഇനത്തിലെ ആകെയുള്ള ആറ് മെഡലുകളില്‍ അഞ്ചും ജമൈക്ക സ്വന്തമാക്കി. 100 മീറ്റര്‍ ഫൈനലില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ്, ഷെരിക്ക ജാക്സണ്, എലൈന്‍ തോംസണ്‍ എന്നവര്‍ യഥാക്രമം സ്വര്‍ണം, വെള്ളി, വെങ്കലം നേടിയപ്പോള്‍ വെള്ളിയാഴ്ച നടന്ന 200 മീറ്റര്‍ ഫൈനലില്‍ ഷെരിക്കയും ഷെല്ലി ആന്‍ ഫ്രേസറും യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..