1500 മീറ്റര്‍ ജേതാവായി ബ്രിട്ടന്റെ ജെയ്ക് വൈറ്റ്മാന്‍; ശബ്ദമിടറി മകന്റെ വിജയം വിളിച്ചുപറഞ്ഞ് അച്ഛന്‍


ജെയ്ക് വൈറ്റ്മാൻ പിതാവ് ജെഫ് വൈറ്റ്മാനും അമ്മ സൂസനുമൊപ്പം | Photo: AP

യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ബ്രിട്ടന്റെ ജെയ്ക് വൈറ്റ്മാന്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത് ഒരു അപൂര്‍വതയ്ക്കായിരുന്നു.

''അതെ എന്റെ മകന്‍, അവന്‍ ലോകചാമ്പ്യനായിരിക്കുന്നു.'' വൈറ്റ്മാന്റെ വിജയം കമന്ററി ബോക്‌സില്‍ നിന്ന് വിളിച്ചുപറഞ്ഞത് സ്റ്റേഡിയം കേട്ടത് ഇത്തരത്തിലായിരുന്നു. അതെ ജെയ്ക് വൈറ്റ്മാന്റെ വിജയം വിളിച്ചുപറയാന്‍ ഭാഗ്യം ലഭിച്ചത് സ്റ്റേഡിയത്തിലെ അനൗണ്‍സര്‍ കൂടിയായ അച്ഛന്‍ ജെഫ് വൈറ്റ്മാനായിരുന്നു. മകന്റെ വിജയം വിളിച്ചുപറയുമ്പോള്‍ ആ അച്ഛന്റെ ശബ്ദമിടറിയിരുന്നു.

മൂന്ന് മിനിറ്റിറ്റ് 29.23 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജെയ്ക് സ്വര്‍ണമണിഞ്ഞത്. ഒളിമ്പിക് ചാമ്പ്യന്‍ കൂടിയായ നോര്‍വെയുടെ യാക്കോബ് ഇങ്ങെബ്രിറ്റ്‌സെനെ മറികടന്നായിരുന്നു വൈറ്റ്മാന്റെ നേട്ടം. മൂന്ന് മിനിറ്റ് 29.47 സെക്കന്‍ഡിലാണ് ഇങ്ങെബ്രിറ്റ്‌സെന്‍ ഫിനിഷ് ചെയ്തത്.

മൂന്ന് മിനിറ്റ് 29.90 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സ്‌പെയ്‌നിന്റെ മുഹമ്മദ് കാതിര്‍ വെങ്കലം സ്വന്തമാക്കി.

Content Highlights: World Athletics Championships Jake Wightman wins 1500m gold with dad Geoff on stadium commentary

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented