ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: അതിവേഗതാരമാകാന്‍ ജമൈക്കന്‍ പോര്


സീസണിലെ മികച്ച സമയം കുറിച്ച മൂന്നുപേരും ജമൈക്കയില്‍നിന്നുള്ള മിന്നല്‍പ്പിണരുകളാണ്.

Photo: AP

യൂജീന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ തീപാറും പോരാട്ടം കാണാം. സീസണിലെ മികച്ച സമയം കുറിച്ച മൂന്നുപേരും ജമൈക്കയില്‍നിന്നുള്ള മിന്നല്‍പ്പിണരുകളാണ്. ഷെല്ലി ആന്‍ ഫ്രേസര്‍, ഷെറീക്ക ജാക്സണ്‍, എലൈന്‍ തോംസണ്‍ എന്നിവര്‍. 2016 റിയോ, 2020 ടോക്യോ ഒളിമ്പിക്സുകളില്‍ 100, 200 മീറ്ററുകളില്‍ ഇരട്ടസ്വര്‍ണം നേടിയ എലൈന്‍ തോംസണ് ഈ സീസണ്‍ അത്ര ഗംഭീരമായിരുന്നില്ല.

ജമൈക്കന്‍ ദേശീയമീറ്റിലെ 100 മീറ്ററില്‍ എലൈന്‍ മൂന്നാംസ്ഥാനത്തും 200 മീറ്ററില്‍ രണ്ടാംസ്ഥാനത്തുമായി. സീസണിലെ റാങ്കിങ്ങില്‍ മൂന്നാംസ്ഥാനത്താണ് എലൈന്‍ (10.79 സെക്കന്‍ഡ്). മേയില്‍ കെനിയയില്‍നടന്ന മീറ്റില്‍ 10.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസറാണ് സീസണിലെ സമയത്തില്‍ മുന്നിലുള്ളത്. മറ്റൊരു ജമൈക്കന്‍ താരം ഷെറീക്ക ജാക്സണ്‍ (10.77 സെ.) രണ്ടാമതുണ്ട്. 200 മീറ്ററില്‍ ഷെറീക്ക ഒന്നാംസ്ഥാനത്തും (21.55 സെ.) എലൈന്‍ ഒമ്പതാമതും (22.05 സെ.), ഷെല്ലി ആന്‍ ഫ്രേസര്‍ (22.14 സെ.) 11-ാമതുമാണ്.

അമേരിക്കന്‍ പ്രതീക്ഷ

ഏറെക്കാലം ഉസൈന്‍ ബോള്‍ട്ട് എതിരില്ലാതെ വിരാജിച്ച പുരുഷന്മാരുടെ സ്പ്രിന്റില്‍ ജമൈക്കന്‍ ആധിപത്യം മങ്ങുന്നതിന്റെ സൂചനയാണ്. 100 മീറ്ററില്‍ ഈവര്‍ഷത്തെ മികച്ച സമയം കുറിച്ച രണ്ടുപേരും അമേരിക്കയില്‍നിന്നാണ്. ഫ്രെഡ് കെര്‍ളി (9.76 സെ.) ഒന്നാമതും ട്രൈവോണ്‍ ബ്രോമല്‍ (9.81 സെ.) രണ്ടാമതും നില്‍ക്കുന്നു. കെനിയയുടെ ഫെര്‍ഡിനന്റ് ഒമന്യാലയാണ് (9.85 സെ.) മൂന്നാമത്. ഇതേസമയവുമായി ജമൈക്കയുടെ യോഹാന്‍ ബ്ലെയ്ക്കും ഒബ്ലിക് സിവെല്ലിയുമുണ്ട്.

ഡ്യുപ്ലാന്റിസ് മാജിക്

പോള്‍വാള്‍ട്ടില്‍ ലോക റെക്കോഡുകാരനായ സ്വീഡന്റെ അര്‍മാന്‍ഡ് ഡ്യുപ്ലാന്റിസ് ലോകചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണം തേടിയെത്തുന്നു. സ്വന്തം പേരിലുള്ള ലോകറെക്കോഡ് അഞ്ചുവട്ടം തിരുത്തിയ ഡ്യുപ്ലാന്റിസ് ഈവര്‍ഷം ബെല്‍ഗ്രേഡില്‍ 6.20 മീറ്റര്‍ ചാടി പുതിയ ലോകറെക്കോഡുമായാണ് യൂജിനില്‍ എത്തുന്നത്. ദോഹയില്‍ വെള്ളിനേടിയിരുന്നു. തുടര്‍ന്ന് ടോക്യോ ഒളിമ്പിക്സില്‍ (6.02 മീ.) സ്വര്‍ണം നേടി.

Content Highlights: world athletics championships, world athletics championship 2022, athletic meet 2022, sports news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented