ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 2022; ട്രിപ്പിള്‍ ജമ്പില്‍ ട്രിപ്പിള്‍


വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ യൂലിമര്‍ റോജാസിന് തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം

Photo: AFP

യൂജിന്‍: വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ വെനസ്വേലയുടെ യൂലിമര്‍ റോജാസിനെ വെല്ലാന്‍ ആരുമില്ല. തുടര്‍ച്ചയായ മൂന്നാം ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടി ട്രിപ്പിള്‍ ജമ്പില്‍ ട്രിപ്പിള്‍ തികച്ചിരിക്കുകയാണ് റോജാസ്.

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ നാലാം ദിനമായ ചൊവ്വാഴ്ചനടന്ന ഫൈനലില്‍ 15.47 മീറ്റര്‍ മറികടന്നാണ് ട്രിപ്പിള്‍ സ്വര്‍ണം തികച്ചത്. ജമൈക്കയുടെ ഷനീക്ക റിക്കറ്റ്സ് (14.89 മീ.) വെള്ളിയും അമേരിക്കയുടെ ടോറി ഫ്രാങ്ക്ളിന്‍ (14.72 മീ.) വെങ്കലവും നേടി.

നിലവിലെ ഒളിമ്പിക് ജേതാവുകൂടിയായ 26-കാരിയായ റോജാസ് ലോക അത്ലറ്റിക്സിലെ മൂന്നു ഫൈനലിലും പ്രകടനം മെച്ചപ്പെടുത്തി എന്ന പ്രത്യേകതയുണ്ട്.

2017 ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ 14.91 മീറ്റര്‍ മറികടന്നാണ് സ്വര്‍ണം നേടിയതെങ്കില്‍ 2019-ല്‍ ദോഹയില്‍ 15.37 മീറ്റര്‍ ചാടി. ഇക്കുറി 10 സെന്റീമീറ്റര്‍ മെച്ചപ്പെടുത്തി 15.47 മീറ്ററിലെത്തി. എന്നാല്‍, ടോക്യോ ഒളിമ്പിക്സില്‍ കുറിച്ച ലോകറെക്കോഡ് പ്രകടനത്തിലേക്ക് (15.67 മീ.) എത്താനായില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ ബെല്‍ഗ്രേഡില്‍നടന്ന ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 15.74 മീറ്റര്‍ ചാടി സ്വന്തം റെക്കോഡ് മെച്ചപ്പെടുത്തി.

Content Highlights: World Athletics Championships 2022 Yulimar Rojas wins gold in triple-jump for the third time

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022

Most Commented