Photo: AFP
യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിയുന്ന ആദ്യ നൈജീരിയന്‍ അത്ലറ്റെന്ന നേട്ടം സ്വന്തമാക്കി തോബി അമുസന്. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 12.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അമുസന് സ്വര്‍ണമണിഞ്ഞത്.
സെമിയില്‍ 12.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത താരം ഈ ഇനത്തിലെ ലോക റെക്കോഡ് സ്വന്തം പേരിലാക്കിയിരുന്നു. 2016-ല്‍ 12.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കന്‍ താരം കെന്‍ഡ്ര ഹാരിസന്റെ റെക്കോഡാണ് അമുസന് മറികടന്നത്. എന്നാല്‍ ഫൈനലില്‍ 12.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തെങ്കിലും ഈ സമയം റെക്കോഡിലേക്ക് കണക്കാക്കപ്പെട്ടില്ല. മത്സര സമയത്ത് കാറ്റിന്റെ ആനുകൂല്യം അനുവദിച്ച അളവിനേക്കാള്‍ കൂടുതല്‍ ലഭിച്ചതുകൊണ്ടാണിത്. സെക്കന്‍ഡില്‍ 2.5 മീറ്ററായിരുന്നു കാറ്റിന്റെ ആനുകൂല്യം. അനുവദനീയമായതിനാല്‍ .5 മീറ്റര്‍ കൂടുലായിരുന്നു ഇത്.
12.23 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്കയുടെ ബ്രിട്ട്ണി ആന്‍ഡേഴ്സനാണ് വെള്ളി. 12.23 സെക്കന്‍ഡില്‍ തന്നെ ഫിനിഷ് ചെയ്തെങ്കിലും .229 മില്ലിസെക്കന്‍ഡില്‍ പിന്നിലായിപ്പോയ പോര്‍ട്ടോ റിക്കോയുടെ ജാസ്മിന് കമാച്ചോ ക്വിന്നിനാണ് വെങ്കലം.
Content Highlights: World Athletics Championships 2022 Tobi Amusan Breaks Record to Win 100m Hurdles Gold
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..