ഷെല്ലി ആന്‍ ഫ്രേസര്‍ വേഗവനിത; 100 മീറ്ററില്‍ ജമൈക്കന്‍ ആധിപത്യം


Photo:twitter.com/WorldAthletics

യൂജിന്‍ (അമേരിക്ക): ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ്. തിങ്കളാഴ്ച നടന്ന ഫൈനലില്‍ ജമൈക്കന്‍ വനിതകളുടെ ആധിപത്യം കണ്ട മത്സരത്തില്‍ 10.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഷെല്ലി അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വേഗ റെക്കോഡും സ്വന്തം പേരിലാക്കി.

10.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്കയുടെ തന്നെ ഷെരിക്ക ജാക്‌സണ്‍ വെള്ളിയും 10.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഒളിമ്പിക് ജേതാവ് കൂടിയായ എലൈന്‍ തോംസണ്‍ വെങ്കലും നേടി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ ഇതാദ്യമായാണ് ഒരു രാജ്യം മൂന്ന് മെഡലുകളും സ്വന്തമാക്കുന്നത്.

സ്വര്‍ണം നേടിയ ഷെല്ലി ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ട്രാക്ക് ഇനത്തില്‍ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും സ്വന്തമാക്കി. നേരത്തെ 2009, 2013, 2015, 2019 വര്‍ഷങ്ങളിലും താരം സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന പുരുഷന്‍മാരുടെ 100 മീറ്ററില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും അമേരിക്ക സ്വന്തമാക്കിയതിനു പിന്നാലെയാണ് തിങ്കളാഴ്ച വനിതകളുടെ 100 മീറ്ററില്‍ എല്ലാ മെഡലുകളും ജമൈക്ക സ്വന്തമാക്കുന്നത്.

Content Highlights: World Athletics Championships 2022 Shelly-Ann Fraser-Pryce Wins 5th 100m Title

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented