Photo: AP
യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാുടെ 100 മീറ്ററിനു പിന്നാലെ 200 മീറ്ററിലും അമേരിക്കയുടെ ആധിപത്യം. വെള്ളിയാഴ്ച നടന്ന 200 മീറ്റര്‍ ഫൈനലില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും അമേരിക്കന്‍ താരങ്ങള്‍ സ്വന്തമാക്കി.
19.31 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ നോവ ലൈല്‍സ് സ്വര്‍ണം നിലനിര്‍ത്തി. ഉസൈന്‍ ബോള്‍ട്ടിനും യൊഹാന്‍ ബ്ലേക്കിനും ശേഷം 200 മീറ്ററില്‍ ചരിത്രത്തിലെ നാലാമത്തെ സമയമാണ് ലൈല്‍സ് കുറിച്ചത്.
19.77 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്തൊട്ട കെന്നെത് ബെഡ്നാരെക്കിനാണ് വെള്ളി. 19.80 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് എറിയോണ്‍ നൈട്ടണ്‍ വെങ്കലം നേടി.
ഇതോടെ ദിവസങ്ങള്‍ക്ക് മുമ്പ് 100 മീറ്ററില്‍ മെഡലുകളെല്ലാം തൂത്തുവാരിയതിനു പിന്നാലെ 200 മീറ്ററിലും അമേരിക്ക അതാവര്‍ത്തിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..