.jpg?$p=e1fda36&f=16x10&w=852&q=0.8)
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
വനിതാ മാരത്തൺ സ്വർണ മെഡൽ ജേതാവ് എത്യോപ്യയുടെ ഗോട്ടിടോം ഗെബ്രെസ്ലാസെ | Photo: AFP
യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ മാരത്തണില്‍ 17 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് എത്യോപ്യയുടെ ഗോട്ടിടോം ഗെബ്രെസ്ലാസെ. ചൊവ്വാഴ്ച നടന്ന ഫൈനലില്‍ രണ്ട് മണിക്കൂര്‍ 18 മിനിറ്റ് 11 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ട ഗെബ്രെസ്ലാസെ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി.
2005-ല്‍ ബ്രിട്ടന്റെ പൗല റാഡ്ക്ലിഫ് സ്ഥാപിച്ച രണ്ട് മണിക്കൂര്‍ 20 മിനിറ്റ് 57 സെക്കന്‍ഡിന്റെ റെക്കോഡാണ് ഗെബ്രെസ്ലാസെ മറികടന്നത്.
ഗെബ്രെസ്ലാസെയുമായി സെക്കന്‍ഡുകളുടെ മാത്രം വ്യത്യാസത്തിലാണ് കെനിയയുടെ ജുഡിത് ജെപ്റ്റം കോറിര്‍ രണ്ടാമതായിപ്പോയത്. രണ്ട് മണിക്കൂര്‍ 18 മിനിറ്റ് 20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കോറിര്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. രണ്ട് മണിക്കൂര്‍ 20 മിനിറ്റ് 18 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഇസ്രായേലിന്റെ ലോന ചെംതായ് സാല്‍പീറ്ററാണ് വെങ്കലം നേടിയത്.
Content Highlights: World Athletics Championships 2022 Gotytom Gebreslase wins women s marathon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..