Photo: ANI

മത്സരത്തോടുള്ള പോസിറ്റീവായ സമീപനമാണ് മറ്റൊരു പ്ലസ് പോയന്റ്. ടോക്യോ ഒളിമ്പിക്‌സ് ഫൈനലില്‍ നീരജിനേക്കാള്‍ പരിചയസമ്പത്തും മികച്ച റെക്കോഡുമുള്ള പലരും ഉണ്ടായിരുന്നു. അപ്പോഴും താന്‍ അവരേക്കാള്‍ താഴെയാണെന്ന ചിന്ത നീരജിന് ഇല്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഫീല്‍ഡില്‍ നില്‍ക്കുന്നത്. ഡയമണ്ട് ലീഗിലും ഇപ്പോള്‍ ലോകചാമ്പ്യന്‍ഷിപ്പിലുമെല്ലാം ആ സമീപനം വ്യക്തമാണ്. നീരജിന് തന്റെ ഫോം നിലനിര്‍ത്താനാകുന്നു എന്നതും പ്രധാനമാണ്. ഒളിമ്പിക്‌സിനുശേഷം മൂന്നു മത്സരങ്ങളിലും അതിനേക്കാള്‍ മികച്ച ദൂരം കണ്ടെത്തി. ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞു.
ഒളിമ്പിക്‌സിനുശേഷം നീരജ് പരിശീലനം പുനരാരംഭിക്കാന്‍ വൈകിയത് ചെറിയ പോരായ്മയായി. ഒളിമ്പിക് മെഡല്‍ ഇന്ത്യ ആഘോഷിക്കുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായുള്ള സ്വീകരണങ്ങളും യാത്രകളും പരിശീലനം മുടക്കി. അദ്ദേഹം യഥാര്‍ഥഫോമിലേക്ക് ഇനിയും എത്തിയിട്ടില്ല. നീരജിന് ഇനിയൊരു പരിക്ക് വരാന്‍ പാടില്ല എന്ന നിര്‍ബന്ധത്തോടെയാണ് അദ്ദേഹത്തിന്റെ പരിശീലകനായ ജര്‍മന്‍കാരന്‍ ക്ലോസ് ബര്‍ടോണിറ്റ്സ് കരിയര്‍ ആസൂത്രണംചെയ്യുന്നത്. ബയോ മെക്കാനിക്‌സില്‍ വിദഗ്ധനായ പരിശീലകനാണ് ക്ലോസ്. ഈ ഘട്ടത്തില്‍ പരിക്കുവന്നാല്‍ നീരജിന്റെ കരിയറിനെ വല്ലാതെ ബാധിക്കുമെന്ന് ക്ലോസ് കണക്കുകൂട്ടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..