ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഫിനിഷ് ചെയ്തത് 11-ാമത്


അവിനാഷ് സാബ്ലെ (മുൻനിരയിൽ) മത്സരത്തിനിടെ | Photo: twitter.com/thefield

യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യന്‍താരം അവിനാഷ് സാബ്ലെയ്ക്ക് മെഡലില്ല. ചൊവ്വാഴ്ച നടന്ന ഫൈനലില്‍ എട്ടു മിനിറ്റ് 31.75 സെക്കന്‍ഡില്‍ 11-ാം സ്ഥാനത്താണ് താരത്തിന് ഫിനിഷ് ചെയ്യാനായത്.

നേരത്തെ ഹീറ്റ്സില്‍ മൂന്നാമനായിട്ടാണ് സാബ്ലെ ഫൈനലിലേക്ക് യോഗ്യത നേടിയത്. 27-കാരനായ മഹാരാഷ്ട്രക്കാരന്‍ എട്ട് മിനിറ്റ് 18.75 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ദേശീയ റെക്കോഡുകാരനായ (8:12.48) സാബ്ലെക്ക് പക്ഷേ ഫൈനലില്‍ ആ പ്രകടനത്തിനടുത്ത് പോലും എത്താനായില്ല.

എട്ടു മിനിറ്റ് 25.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മൊറോക്കോയുടെ ഒളിമ്പിക് ജേതാവു കൂടിയായ സൂഫിയാന്‍ എല്‍ ബക്കാലി സ്വര്‍ണം നേടി. എട്ടു മിനിറ്റ് 26.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത എത്യോപ്യയുടെ ലമേച ഗിര്‍മയ്ക്കാണ് വെള്ളി. കെനിയയുടെ കണ്‍സെസ്ലസ് കിപ്രുതോ വെങ്കലം നേടി.

Content Highlights: World Athletics Championships 2022 Avinash Sable Finishes 11th in Men s 3000m Steeplechase

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented