ഓസ്‌ട്രേലിയക്ക് പുതിയ ലോകചാമ്പ്യന്‍; വനിതകളുടെ ഹൈജമ്പില്‍ റെക്കോഡ് നേട്ടവുമായി എലെനര്‍ പാറ്റേഴ്‌സണ്‍


Photo: AFP

യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കായി ചരിത്രമെഴുതി വനിതാ ഹൈജമ്പ് താരം എലെനര്‍ പാറ്റേഴ്‌സണ്‍. 2.02 മീറ്റര്‍ മറികടന്ന് പാറ്റേഴ്‌സണ്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയപ്പോള്‍ അത് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഹൈജമ്പ് മെഡലായി.

26-കാരിയായ താരത്തിന്റെ കരിയറിലെ മികച്ച വ്യക്തിഗത പ്രകടനം കൂടിയാണിത്. 1.98 മീറ്റര്‍ ഉയരം മൂന്നാം ശ്രമത്തില്‍ മാത്രം മറികടന്ന താരം കരിയറില്‍ ആദ്യമായി രണ്ടു മീറ്റര്‍ രണ്ടാമത്തെ ശ്രമത്തിലാണ് മറികടന്നത്. പിന്നാലെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 2.02 മീറ്റര്‍ ഉയരം ആദ്യ ശ്രമത്തില്‍ തന്നെ മറികടന്ന പാറ്റേഴ്‌സണ്‍ ചരിത്രം രചിക്കുകയായിരുന്നു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടുന്ന പത്താമത്തെ ഓസ്‌ട്രേലിയന്‍ താരം കൂടിയാണ് പാറ്റേഴ്‌സണ്‍.

ഇതോടെ അതുവരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച യുക്രൈന്റെ യാരോസ്ലാവ മഹുചിക് വെള്ളി മെഡലില്‍ ഒതുങ്ങി. 1.98 മീറ്റര്‍ വരെ ആദ്യ ശ്രമത്തില്‍ തന്നെ മറികടന്ന മഹുചിക്, രണ്ടു മീറ്റര്‍ രണ്ടാം ശ്രമത്തില്‍ തന്നെ മറികടന്നു. എന്നാല്‍ ആദ്യ ശ്രമത്തില്‍ തന്നെ 2.02 മീറ്റര്‍ മറികടക്കാനാകാതിരുന്നതോടെയാണ് താരം വെള്ളി മെഡലില്‍ ഒതുങ്ങിപ്പോയത്. 2.04 മീറ്റര്‍ മറികടക്കാന്‍ മൂന്നു ശ്രങ്ങളിലും പാറ്റേഴ്‌സണും മഹുചികിനും സാധിച്ചില്ല.

രണ്ടു മീറ്റര്‍ മറികടന്ന ഇറ്റലിയുടെ എലെന വല്ലോര്‍ടിഗാര വെങ്കലം നേടി.

Content Highlights: World Athletics Championships 2022 Australia s Eleanor Patterson wins gold in high jump

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented