ഉലാന്‍-ഉല്‍ദെ (റഷ്യ): ഇന്ത്യയുടെ മഞ്ജു റാണിക്ക് ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡൽ. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ തോല്‍വി പിണഞ്ഞതോടെയാണ് അരങ്ങേറ്റ ലോക ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്ന മഞ്ജുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ഫൈനലില്‍ റഷ്യയുടെ എകതെരീന പാല്‍ചേവയാണ് മഞ്ജുവിനെ തോല്‍പിച്ചത്.

ഈ ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് പത്തൊന്‍പതുകാരിയായ മഞ്ജു. മുന്‍ ലോകചാമ്പ്യന്‍ മേരി കോമിന് കഴിഞ്ഞ ദിവസം വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ജമുന ബൊറോ, ലവ്‌ലിന ബെഗോഹെയ്ന്‍ എന്നിവരാണ് വെങ്കലം നേടിയ മറ്റ് ഇന്ത്യന്‍ വനിതാ ബോക്‌സര്‍മാര്‍.

Content Highlights: Women's World Boxing Championship, Manju Rani, Silver