Photo: AP
ലണ്ടന്‍: ജനിച്ചത് റഷ്യയില്‍, ഇപ്പോള്‍ മത്സരിക്കുന്നത് കസാഖ്സ്താന് ദേശീയപതാകയ്ക്ക് കീഴില്‍. വിംബിള്‍ഡണ്‍ ടെന്നീസിന്റെ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ന് എലെന റൈബാക്കിന കിരീടം ചൂടിയാല്‍ സംഘാടകരുടെ മനോഭാവമെന്താവും?
യുക്രൈന് അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ താരങ്ങള്‍ക്ക് വിംബിള്‍ഡണ്‍ വിലക്കേര്‍പ്പെടുത്തിയിരിക്കയാണ്. അപ്പോഴാണ് റഷ്യയില്‍ ജനിച്ച ഒരു താരം കിരീടത്തിന് അരികിലെത്തി നില്‍ക്കുന്നത്. 2018-ലാണ് റൈബാക്കിന കസാഖ് പതാകയ്ക്ക് കീഴിലേക്ക് മാറുന്നത്. ലോക ഒന്നാം നമ്പര്‍ പുരുഷതാരമായ റഷ്യയുടെ ഡാനില്‍ മെദ്വെദേവിനെ വിലക്കിയതോടെ വിംബിള്‍ഡണ്‍ വലിയ വിവാദങ്ങളിലേക്ക് വീണിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ റൈബാക്കിന കിരീടം നേടിയാല്‍ എന്താണ് സംഭവിക്കുക എന്നറിയാനായി കാത്തിരിക്കുകയാണ് ടെന്നീസ് ലോകം.
ഫൈനലില്‍ ഒന്‍സ് ജാബിയൂറാണ് റൈബാക്കിനയുടെ എതിരാളി. ജാബിയൂറും ചരിത്രത്തിന് അരികിലാണ്. ആധുനികകാലത്ത് ഒരു ഗ്രാന്ഡ്സ്ലാമിന്റെ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വനിതയാണ് ടുണീഷ്യയുടെ ജാബിയൂര്‍. കഴിഞ്ഞവര്‍ഷം താരം വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു.
Content Highlights: wimbledon 2022, elena rybakina, ons jabeur, tennis, sports news, wimbledon, tennis news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..