Photo: twitter.com|abcsport
ലണ്ടന്‍: ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്കോവയെ തകര്‍ത്ത് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്‍ട്ടി. 25-കാരിയായ ബാര്‍ട്ടിയുടെ ആദ്യ വിംബിള്‍ഡണ്‍ ഫൈനലായിരുന്നു ഇത്.
ശനിയാഴ്ച നടന്ന മത്സരത്തില്‍ മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ബാര്‍ട്ടിയുടെ ജയം. സ്കോര്‍: 6-3, 6-7 (4), 6-3.
ഇതോടെ കഴിഞ്ഞ 41 വര്‍ഷത്തിനിടെ വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമെന്ന നേട്ടവും ബാര്‍ട്ടി സ്വന്തമാക്കി. 1980-ല്‍ കിരീടം നേടിയ ഇവോന്നെ ഗൂലാഗോങ്ങാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ഓസീസ് താരം.
2019-ലെ ഫ്രഞ്ച് ഓപ്പണ്‍ ജേത്രിയാണ് ബാര്‍ട്ടി. അതിന് ശേഷമുള്ള ഏറ്റവും മികച്ച ഗ്രാന്‍ഡ്സ്ലാം പ്രകടനമാണിത്.
പ്ലിസ്കോവയുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. 2016-ല്‍ യു.എസ്. ഓപ്പണ്‍ ഫൈനലില്‍ എത്തിയിരുന്നു. അന്ന് ആഞ്ജലിക് കെര്‍ബറോട് തോറ്റു.
Content Highlights: Wimbledon Ash Barty outlasts Karolina Pliskova to win women s singles title
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..