ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റ് കാസ്പര്‍ റൂഡിന് ഞെട്ടിക്കുന്ന തോല്‍വി; ജോക്കോ മൂന്നാം റൗണ്ടില്‍


നൊവാക് ജോക്കോവിച്ചും കാസ്പർ റൂഡും | Photo: AP, AFP

ലണ്ടന്‍: ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റായ നോര്‍വേയുടെ കാസ്പര്‍ റൂഡ് വിംബിള്‍ഡണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടില്‍ പുറത്ത്. ബുധനാഴ്ച കോര്‍ട്ട് രണ്ടില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് താരം യൂഗോ ഹംബെര്‍ട്ടാണ് നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ റൂഡിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 2-6, 5-7, 4-6. തോല്‍വിയോടെ 1962-നുശേഷം വിംബിള്‍ഡണിന്റെ അവസാന 32-ലെത്തുന്ന ആദ്യ നോര്‍വീജിയന്‍ താരമെന്ന ബഹുമതി കൂടിയാണ് റൂഡിന് നഷ്ടമായത്.

അതേസമയം മറ്റൊരു മത്സരത്തില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയയുടെ തനസി കോക്കിനാക്കിസിനെതിരായ അനായാസ ജയത്തോടെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. സ്‌കോര്‍: 6-1, 6-4, 6-2.

ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മത്സര ടെന്നീസിലേക്ക് മടങ്ങിയെത്തിയ അമേരിക്കന്‍ വനിതാതാരം സെറീന വില്യംസ് ആദ്യമത്സരത്തില്‍തന്നെ പുറത്തായി. ഏഴുവട്ടം വിംബിള്‍ഡണ്‍ ചാമ്പ്യനായ സെറീന, സീഡ് ചെയ്യപ്പെടാത്ത ഫ്രാന്‍സിന്റെ ഹാര്‍മണി ടാനിനോടാണ് (7-5, 1-6, 7-6) പരാജയപ്പെട്ടത്.

Content Highlights: Wimbledon 2022 Casper Ruud faces 2nd round defeat Novak Djokovic qualified for 3rd round

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented