.jpg?$p=e1fda36&f=16x10&w=852&q=0.8)
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
എമ്മ റാഡുകാനു, ആൻഡി മറെ | Photo: AP, AFP
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ വമ്പന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. ബ്രിട്ടന്റെ ആന്‍ഡി മറെ പത്താം സീഡും യു.എസ് ഓപ്പണ്‍ ജേതാവുമായ ബ്രിട്ടീഷ് താരം എമ്മ റാഡുകാനു, സ്‌പെയ്‌നിന്റെ ഗാര്‍ബിന്‍ മുഗുരുസ എന്നിവര്‍ തോറ്റ് പുറത്തായി.
രണ്ടാം റൗണ്ടില്‍ സീഡ് ചെയ്യപ്പെടാത്ത ഫ്രഞ്ച് താരം കരോളിന്‍ ഗാര്‍സിയയാണ് എമ്മ റാഡുകാനുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തത്. സ്‌കോര്‍: 6-3, 6-3.
യുഎസ്എയുടെ ജോണ്‍ ഇസ്‌നറാണ് ബ്രിട്ടന്റെ ഇതാഹാസ താരം ആന്‍ഡി മറെയെ പരാജയപ്പെടുത്തിയത്. നാല് സെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു മറെയുടെ തോല്‍വി. സ്‌കോര്‍: 4-6, 6-7, 7-6, 4-6.
ഒമ്പതാം സീഡായ സ്‌പെയ്‌നിന്റെ ഗാര്‍ബിന്‍ മുഗുരുസ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ബെല്‍ജിയത്തിന്റെ ഗ്രീത്ത് മിന്നെനാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-4, 6-0) മുഗുരുസയെ പരാജയപ്പെടുത്തിയത്.
Content Highlights: Wimbledon 2022 andy murray Emma Raducanu bowed out in second round
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..