മോസ്‌കോ: ഒരു പതിറ്റാണ്ടിനു ശേഷം ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദില്ലാതെ ഒരു ലോക ചാമ്പ്യന്‍ഷിപ്പിന് അരങ്ങൊരുങ്ങുന്നു. കാന്‍ഡിഡേറ്റ്‌സ് ചെസ്സ് ടൂര്‍ണമെന്റില്‍ നിന്ന് ആനന്ദ് പുറത്തായതോടെയാണ് ആനന്ദിന്റെ ലോക ചാമ്പ്യന്‍ഷിപ്പ് സാധ്യതകള്‍ അവസാനിച്ചത്.

കാന്‍ഡിഡേറ്റ്‌സ് ചെസ്സില്‍ ഇന്നത്തെ മത്സരത്തില്‍ ആനന്ദിന് ജയം അനിവാര്യമായിരുന്നു. എന്നാല്‍ ഹോളണ്ട് താരം അനീഷ് ഗിരിയോട് ആനന്ദ് സമനില വഴങ്ങുകയായിരുന്നു. ഇതോടെ അവസാന റൗണ്ടിലേക്ക് കടക്കാതെ പതിമൂന്നാം റൗണ്ടില്‍ ആനന്ദ് പുറത്താകുമെന്ന് ഉറപ്പായി.

അഞ്ചു തവണ ലോക ചാമ്പ്യനായ ആളാണ് വിശ്വനാഥന്‍ ആനന്ദ്.