ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് തോല്‍വി


മംഗോളിയയുടെ ഖുലന്‍ ബത്ഖുയങ്ങാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്

കോമൺവെൽത്ത് സ്വർണമെഡലുമായി വിനേഷ് ഫോഗട്ട് (ഫയൽ ചിത്രം) | ANI

ബെല്‍ഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ വനിതാതാരം വിനേഷ് ഫോഗട്ടിന് തോല്‍വി. മംഗോളിയയുടെ ഖുലന്‍ ബത്ഖുയങ്ങാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. 7-0 എന്ന സ്‌കോറിനാണ് മംഗോളിയന്‍ താരത്തിന്റെ വിജയം.

ടൂര്‍ണമെന്റിലെ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായിരുന്നു വിനേഷ്. വനിതകളുടെ 53 കിലോ വിഭാഗം ഫ്രീ സ്റ്റൈലിലാണ് വിനേഷിന് തിരിച്ചടി ലഭിച്ചത്. മൂന്ന് തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ വിനേഷ് ഫോഗട്ടിന്റെ പരാജയം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.

ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മുന്‍പ്‌ വെങ്കലം നേടിയ വിനേഷ് ഫോമിന്റെ നിഴലിലായി. ആദ്യ പിരീഡില്‍ തന്നെ ഖുലന്‍ 3-0 ന് മുന്നിലായിരുന്നു.

മറ്റൊരു മത്സരത്തില്‍ വനിതകളുടെ 50 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ നീലം സിരോഹി റൊമാനിയയുടെ എമിലിയ അലിന വൂക്കിനോട് തോറ്റ് പുറത്തായി. 10-0 നാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

Content Highlights: vinesh phogat, world wrestling championship 2022, world wrestling championship, wrestling, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented