Photo: AFP
കാലിഫോര്‍ണിയ: നിലവിലെ യു.എസ്.ഓപ്പണ്‍ ചാമ്പ്യനായ ബ്രിട്ടന്റെ എമ്മ റാഡുകാനുവിന് ഞെട്ടിക്കുന്ന തോല്‍വി. ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ നിന്ന് റാഡുകാനു പുറത്തായി.
ബലാറസിന്റെ അലിയക്‌സാന്‍ഡ്ര സാസ്‌നോവിച്ചാണ് റാഡുകാനുവിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബലാറസ് താരത്തിന്റെ വിജയം. സ്‌കോര്‍: 2-6, 4-6. ഇതോടെ കഴിഞ്ഞ പത്തുമത്സരങ്ങളിലായി പരാജയമറിയാതെ മുന്നേറിയ റാഡുകാനുവിന്റെ കുതിപ്പ് അവസാനിച്ചു. ലോക റാങ്കിങ്ങില്‍ 100-ാം സ്ഥാനത്തുള്ള സാസ്‌നോവിച്ച് മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി. അട്ടിമറികളിലൂടെ യു.എസ്.ഓപ്പണ്‍ കിരീടം ചൂടിയ റാഡുകാനുവിന് ആ മികവ് ഇന്ത്യന്‍ വെല്‍സില്‍ പുറത്തെടുക്കാനായില്ല.
മറ്റൊരു മത്സരത്തില്‍ യു.എസ്.ഓപ്പണ്‍ ഫൈനലിസ്റ്റായ ലെയ്‌ല ഫെര്‍ണാണ്ടസ് വിജയം നേടി. അലിസെ കോര്‍നെറ്റിനെ 6-2, 6-3 എന്ന സ്‌കോറിന് കീഴടക്കി താരം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
പുരുഷവിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ആന്‍ഡി മുറെയും വിജയം നേടി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ടൂര്‍ണമെന്റിലെത്തിയ മുറെ അഡ്രിയാന്‍ മന്നാറിനോയെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുറെയുടെ വിജയം. സ്‌കോര്‍: 6-3, 6-2.
ഇഗ സ്വിയാട്ടെക്, എലീന സ്വിറ്റോലീന, സിമോണ ഹാലെപ്, വിക്ടോറിയ അസരെങ്ക തുടങ്ങിയവരും വിജയം നേടി.
Content Highlights: US Open champion Raducanu defeated in straight sets at Indian Wells
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..