Photo: Getty Images
ന്യൂയോര്‍ക്ക്: പതിമൂന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ യു.എസ്. ഓപ്പണ്‍ പുരുഷഡബിള്‍സിന്റെ കിരീടപോരാട്ടത്തിന് ഇറങ്ങും. ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡെനും അടങ്ങിയ സഖ്യം ഫൈനലില്‍ കടന്നു. സെമിയില്‍ അഞ്ച് ഗ്രാന്‍സ്ലാം നേടിയിട്ടുള്ള ഫ്രഞ്ച് താരങ്ങളായ നിക്കോളാസ് മഹുത്ത്-പിയറെ ഹെര്‍ബര്‍ട്ട് സഖ്യത്തെ തോല്‍പ്പിച്ചാണ് മുന്നേറിയത് (7-6,6-2).
ഓപ്പണ്‍ യുഗത്തില്‍ ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡും ബൊപ്പണ്ണക്ക് സ്വന്തമായി. 43 വര്‍ഷവും ആറ് മാസവുമാണ് ഇന്ത്യന്‍ താരത്തിന്റെ പ്രായം. 43 വര്‍ഷവും നാല് മാസവുമുള്ളപ്പോള്‍ ഫൈനലിലെത്തിയ കാനഡയുടെ ഡാനിയേല്‍ നെസ്റ്ററുടെ റെക്കോഡാണ് മറികടന്നത്.
2010-ലാണ് ഇതിന് മുമ്പ് ബൊപ്പണ്ണ ഫൈനലില്‍ കളിച്ചത്. പാകിസ്താന്‍ താരം ഐസം ഖുറേഷിയുമൊത്തുള്ള സഖ്യം ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ വെസ്ലി മൂഡി-ബെല്‍ജിയത്തിന്റെ ഡിക്ക് നോമാന്‍ സഖ്യത്തോട് കീഴടങ്ങുകയായിരുന്നു.
രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണ് 43-കാരനായ രോഹന്‍ ലക്ഷ്യമിടുന്നത്. 2017-ല്‍ ഗബ്രിയേല ഡബ്രോവ്സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്. സെമിയില്‍ ഫ്രഞ്ച് സഖ്യത്തില്‍ നിന്ന് ആദ്യ സെറ്റില്‍ മാത്രമാണ് വെല്ലുവിളി ഉയര്‍ന്നത്. ടൈബ്രേക്കറിലേക്ക് കളി നീട്ടാന്‍ എതിരാളികള്‍ക്കായി. എന്നാല്‍ രണ്ടാം സെറ്റില്‍ ബൊപ്പണ്ണ-എബ്ഡെന്‍ സഖ്യം മാരകഫോമിലേക്കുയര്‍ന്നതോടെ സെറ്റും മത്സരവും അനായാസം സ്വന്തമായി.
അല്‍ക്കരാസ് സെമിയില്‍
യു.എസ്. ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം സെമിഫൈനലില്‍ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ കാര്‍ലോസ് അല്‍ക്കരാസ് മൂന്നാം സീഡ് ഡാനില്‍ മെദ്വദേവിനെ നേരിടും. മുന്‍ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചിന് ബെന്‍ ഷെല്‍ട്ടനാണ് എതിരാളി.
വനിതകളില്‍ ആറാം സീഡ് കൊക്കോഗാഫ് കരോളിന മുക്കോവയെയും രണ്ടാം സീഡ് ആര്യാന സബലെങ്ക 11-ാം സീഡ് മാഡിസണ്‍ കീസിനെയും നേരിടും.
സ്പാനിഷ് താരം അല്‍ക്കരാസ് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കി (6-3, 6-2, 6-4). റഷ്യന്‍ താരം മെദ്വദേവ് നാട്ടുകാരനായ ആന്ദ്രെ റുബ്ലേവിനെ കീഴടക്കി (6-4, 6-3, 6-4)യാണ് സെമിയിലെത്തിയത്.
വനിതകളില്‍ അമേരിക്കയുടെ മാഡിസന്‍ കീസ് ഒമ്പതാം സീഡ് ചെക്ക് റിപ്പബ്ലക്കിന്റെ മാര്‍കെറ്റ വോന്‍ഡ്രൗസോവയെ കീഴടക്കി. (6-1, 6-4). സബലേങ്ക ചൈനയുടെ ഷെങ് ക്യുന്‍വെനിനെ തോല്‍പ്പിച്ചു (6-1, 6-4). വനിതാ ഡബിള്‍സില്‍ കൊക്കൊഗാഫ്- ജെസീക്ക പെഗുല സഖ്യം പുറത്തായി. മൂന്നാം സീഡായ അമേരിക്കന്‍ ജോഡിയെ ചെനീസ് തായ്പേയിയുടെ സു വെയ്- ചൈനയുടെ വാങ് സിന്‍യു സഖ്യം അട്ടിമറിച്ചു (7-6, 3-6, 6-4).
Content Highlights: US Open 2023 Rohan Bopanna Scripts World record to Reach Grand Slam Final
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..