യു.എസ്. ഓപ്പണ്‍; സെറീന വില്യംസ് മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്ത്


Photo: AP

ന്യൂയോര്‍ക്ക്: ഇത്തവണത്തെ യു.എസ്. ഓപ്പണ്‍ ടൂര്‍ണമെന്റോടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്യംസ് മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്ത്. ഓസ്‌ട്രേലിയയുടെ അജില ടോംലിയാനോവിച്ചിനോട് മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു താരത്തിന്റെ തോല്‍വി. സ്‌കോര്‍: 7-5, 6-7, 6-1.

എന്നാല്‍ മത്സര ശേഷം വിരമിക്കല്‍ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് സെറീന കൃത്യമായ ഉത്തരം നല്‍കാന്‍ തയ്യാറായില്ല.

23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന നേട്ടവുമായി വനിതാ ടെന്നീസ് കോര്‍ട്ട് അടക്കിവാണിരുന്ന സെറീന പരുക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷമായി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2017-ലെ ഓസ്ട്രേലിയന്‍ ഓപ്പണിലായിരുന്നു സെറീനയുടെ അവസാന ഗ്രാന്‍ഡ് സ്ലാം നേട്ടം. 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിലേക്ക് ഒരു കിരീടം കൂടി വേണ്ടിയിരുന്ന താരത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷമായി ആ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല.

Content Highlights: US Open 2022 Serena Williams goes down in third round


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented