യു.എസ് ഓപ്പണ്‍; നദാല്‍ മൂന്നാം റൗണ്ടില്‍


Photo: AFP

ന്യൂയോര്‍ക്ക്: സ്‌പെയ്‌നിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സിന്റെ മൂന്നാം റൗണ്ടില്‍. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്‌നിനിയെ പരാജയപ്പെടുത്തിയാണ് നദാലിന്റെ മുന്നേറ്റം. സ്‌കോര്‍: 2-6, 6-4, 6-2, 6-1.

മൂക്കിനേറ്റ പരിക്കുമായാണ് നദാല്‍ മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തിന്റെ നാലാം സെറ്റിനിടെയായിരുന്നു സംഭവം. ഫോഗ്‌നിനിക്കെതിരായ റിട്ടേണിനിടെ അബദ്ധത്തില്‍ നിലത്തടിച്ച നദാലിന്റെ ബാറ്റ് കോര്‍ട്ടില്‍ ബൗണ്‍സ് ചെയ്ത് താരത്തിന്റെ മൂക്കില്‍ ഇടിക്കുകയായിരുന്നു.

രക്തം വരാന്‍ തുടങ്ങിയതോടെ അദ്ദേഹം മെഡിക്കല്‍ ബ്രേക്കെടുത്തു.

Content Highlights: US Open 2022 Rafael Nadal storm into 3rd round


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented