ചിത്രം പകര്‍ത്തി, അമ്മയ്ക്കായി ആര്‍ത്തു വിളിച്ച് ഒളിമ്പ്യ; മനംകവര്‍ന്ന് സെറീനയുടെ മകള്‍


അമ്മയുടെ ചിത്രങ്ങള്‍ ഒപ്പിയെടുത്തും ആവേശത്തോടെ പ്രോത്സാഹിപ്പിച്ചും കുഞ്ഞ് ഒളിമ്പ്യ ഗാലറിയെ കൈയിലെടുക്കുകയും ചെയ്തു

Photo: AFP

ന്യൂയോര്‍ക്ക്: ഇത്തവണ യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റിനെത്തിയ അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്യംസിന് വലിയ സ്വീകരണമാണ് കാണികള്‍ ഒരുക്കിയത്. ഇത്തവണത്തെ ടൂര്‍ണമെന്റിലെ തന്റെ ആദ്യ മത്സരത്തിനായി ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെത്തിയ സെറീനയെ നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ വരവേറ്റത്. ഇത്തവണത്തെ സീസണോട് വിരമിക്കുമെന്ന് പ്രഖ്യാപിച്ച താരത്തിന്റെ ആദ്യ മത്സരം കാണാന്‍ 29,402 റെക്കോഡ് കാണികളാണ് സ്‌റ്റേഡിയത്തിലെത്തിയത്. മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ഹോളിവുഡ് നടന്‍ ഹ്യൂഗ് ജാക്ക്മാന്‍ എന്നിവരും കാണികള്‍ക്കിടയിലുണ്ടായിരുന്നു.

എന്നാല്‍ സെലിബ്രറ്റികള്‍ക്കിടയിലും ആര്‍തര്‍ ആഷെയിലെ കാണികളുടെയും ലോകമെമ്പാടും മത്സരം വീക്ഷിച്ചവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത് അലക്‌സിസ് ഒളിമ്പ്യ ഒഹാനിയന്‍ ജൂനിയര്‍ എന്ന നാലുവയസുകാരി പെണ്‍കുട്ടിയായിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പും മത്സരത്തിനിടയിലും ക്യാമറ കണ്ണുകള്‍ പലപ്പോഴായി തിരഞ്ഞത് ഈ കുഞ്ഞിനെയായിരുന്നു. മറ്റാരുമല്ല ഒളിമ്പ്യ, സാക്ഷാല്‍ സെറീനയുടെ മകള്‍.

അമ്മയുടെ അവസാന ടൂര്‍ണമെന്റ് എന്‍ട്രി തന്റെ ക്യാമറയില്‍ പകര്‍ത്തുന്ന ഒളിമ്പ്യയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മത്സരത്തിനിടെ അമ്മയുടെ ചിത്രങ്ങള്‍ ഒപ്പിയെടുത്തും ആവേശത്തോടെ പ്രോത്സാഹിപ്പിച്ചും കുഞ്ഞ് ഒളിമ്പ്യ ഗാലറിയെ കൈയിലെടുക്കുകയും ചെയ്തു.

Photo: AP

അതുകൊണ്ടും തീര്‍ന്നില്ല, അമ്മയ്ക്ക് ആദരവര്‍പ്പിച്ചുകൊണ്ട് ഒരു കാര്യം കൂടി ചെയ്തു ഒളിമ്പ്യ. 1999-ല്‍ സെറീന ആദ്യമായി യുഎസ് ഓപ്പണ്‍ കിരീടം നേടുമ്പോള്‍ ധരിച്ചിരുന്ന പോലത്തെ വെളുത്ത ബീഡ്‌സ് മുടിയില്‍ ധരിച്ചായിരുന്നു കഴിഞ്ഞ ദിവസം ഒളിമ്പ്യ മത്സരം കാണാനെത്തിയത്. ഒളിമ്പ്യ ധരിച്ചിരുന്ന വസ്ത്രവും കഴിഞ്ഞ ദിവസം സെറീന ധരിച്ചിരുന്ന വസ്ത്രത്തിന് സമാനമായതായിരുന്നു.

സെറീനയുടെ മത്സരം കാണാനെത്തിയ കാണികളുടെ എണ്ണവും യുഎസ് ഓപ്പണ്‍ റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചു. 29,402 കാണികളെന്നത് യുഎസ് ഓപ്പണ്‍ ചരിത്രത്തില്‍ ഒരു വൈകുന്നേര സെഷനില്‍ കളികാണാനെത്തിയതിന്റെ റെക്കോഡാണ്‌.

ഇതോടൊപ്പം സെറീനയുടെ ഭര്‍ത്താവ് അലക്‌സിസ് ഒഹാനിയന്‍, അമ്മ ഒറാസിന്‍ പ്രിന്‍സ്, ഏജന്റുമാരായ ജില്‍ സ്‌മോള്ളര്‍, സെറീന വിരമിക്കല്‍ പ്രാഖ്യാപനം അറിയിച്ച വോഗ് മാഗസിന്‍ എഡിറ്റര്‍ അന്ന വിന്‍ടൂര്‍, മാര്‍ട്ടിന നവരത്തിലോവ, മൈക്ക് ടൈസന്‍ തുടങ്ങിയവരും കളികാണാനെത്തിയിരുന്നു.

അതേസമയം മത്സരത്തില്‍ മോണ്ടെനെഗ്രോയുടെ ഡാങ്ക കോവിനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-3) പരാജയപ്പെടുത്തിയ സെറീന രണ്ടാം റൗണ്ടിലേക്ക് മുന്നേറുകയും ചെയ്തു. ആറു തവണ ജേതാവായ താരത്തിന്റെ യുഎസ് ഓപ്പണ്‍ കരിയറിലെ 14 ടൂര്‍ണമെന്റുകളില്‍ നിന്നുള്ള 107-ാം ജയം കൂടിയായിരുന്നു ഇത്. 41-ാം ജന്മദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നേട്ടം.

23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന നേട്ടവുമായി വനിതാ ടെന്നീസ് കോര്‍ട്ട് അടക്കിവാണിരുന്ന സെറീന പരുക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷമായി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2017-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലായിരുന്നു സെറീനയുടെ അവസാന ഗ്രാന്‍ഡ് സ്ലാം നേട്ടം. 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒരു കിരീടം മാത്രം അകലെയാണ് സെറീന.

Content Highlights: US Open 2022 Olympia Daughter of Serena Williams cheers for mother


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented