ഡൊമിനിക് തീം| Photo: Darren carroll|USTA (USOpen official website)
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ കിരീട പോരാട്ടത്തില്‍ ടൈബ്രേക്കറിലൂടെ കന്നി ഗ്രാന്റ്സ്ലാം സ്വന്തമാക്കി ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം. അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സവറേവിനോട് ആദ്യ രണ്ട് സെറ്റ് പരാജയപ്പെട്ട ശേഷമാണ് ഡൊമിനിക് തീം തിരിച്ചുവരവ് നടത്തിയത്.
71 വര്‍ഷത്തിന് ശേഷം ഫൈനലില്‍ ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ട ശേഷം തിരിച്ചുവന്ന് യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ വ്യക്തിയായി ഡൊമിനിക് തീം മാറി. 2-6, 4-6, 6-4, 6-3, 7-6 എന്ന സ്‌കോറിനാണ് ആവേശകരമായ പോരാട്ടത്തില്‍ രണ്ടാം സീഡായ ഡൊമിനിക് വിജയം കണ്ടത്.
ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റില്‍ നാലുവര്‍ഷത്തിനിടെ ആദ്യമായി റോജര്‍ ഫെഡറര്‍, റാഫേല്‍ നഡാല്‍, നൊവാക് ജോക്കോവിച്ച് എന്നിവരല്ലാതെ പുതിയൊരു ചാമ്പ്യന്‍ ഉദയം ചെയ്യുകയുമുണ്ടായി.
പുരുഷവിഭാഗത്തില്‍ ആറു വര്‍ഷത്തിനുശേഷമാണ് പുതിയൊരു ഗ്രാന്റ്സ്ലാം ചാമ്പ്യനുണ്ടാവുന്നത്. 23-കാരനായ സവറേവിന്റെ കരിയറിലെ ആദ്യത്തെ പ്രധാന ഫൈനലായിരുന്നു. 27-കാരനായ തീം നേരത്തേ നാല് തവണ ഫൈനലില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളിലും തീം നഡാലിനോട് തോല്‍ക്കുകയായിരുന്നു. ഈ വര്‍ഷമാദ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ അഞ്ച് സെറ്റ് പോരാട്ടത്തില്‍ ജോക്കോവിച്ചിനോടും തോറ്റു.
Content Highlights: US open 2020-Dominic Thiem Beats Alexander Zverev to Win 1st Grand Slam Title
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..