20 വര്‍ഷത്തെ കരിയര്‍ അവസാനിക്കുന്നു, അലിസണ്‍ ഫെലിക്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചു


ചാമ്പ്യന്‍ഷിപ്പില്‍ 13 സ്വര്‍ണം ഉള്‍പ്പെടെ 18 മെഡലുകള്‍ സ്വന്തമാക്കി. ഇക്കുറി അമേരിക്കയുടെ റിലേ ടീമിലുണ്ട്.

Photo: AP

യൂജിന്‍: ലോക അത്ലറ്റിക് മീറ്റില്‍ ചിലര്‍ ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, ചരിത്രം തിരുത്തിയ ചിലര്‍ വിടപറയാനൊരുങ്ങുന്നു. ലോക അത്ലറ്റിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിന് ഉടമയായ അത്ലറ്റുകളിലൊരാളായ അമേരിക്കയുടെ അലിസണ്‍ ഫെലിക്‌സ് ഈ മേളയോടെ മത്സരരംഗം വിടുമെന്ന് പ്രഖ്യാപിച്ചു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ 20 വര്‍ഷം നീണ്ട കരിയറിന് ഉടമയാണ് ഫെലിക്സ്. ചാമ്പ്യന്‍ഷിപ്പില്‍ 13 സ്വര്‍ണം ഉള്‍പ്പെടെ 18 മെഡലുകള്‍ സ്വന്തമാക്കി. ഇക്കുറി അമേരിക്കയുടെ റിലേ ടീമിലുണ്ട്.

2002-പാരിസ് ലോക ചാമ്പ്യന്‍ഷിപ്പിലൂടെയായിരുന്നു തുടക്കം. അന്ന് 200 മീറ്റര്‍ ഓട്ടത്തില്‍ ക്വാര്‍ട്ടര്‍ഫൈനല്‍വരെ എത്തിയെങ്കിലും മെഡല്‍ കിട്ടിയില്ല.

മെഡല്‍ക്കൊയ്ത്ത് 2005-ല്‍ ഹെല്‍സിങ്കിയില്‍ തുടങ്ങി. അവിടെ 200 മീറ്ററില്‍ സ്വര്‍ണം. അന്ന് പ്രായം 20. രണ്ടുവര്‍ഷംമുമ്പ് ദോഹ ലോക ചാമ്പ്യന്‍ഷിപ്പില്‍ 4*400 മീറ്റര്‍ റിലേ, മിക്‌സഡ് റിലേ ഇനങ്ങളില്‍ സ്വര്‍ണം. ഇതിനിടെ, ഒളിമ്പിക്‌സില്‍ ഏഴുസ്വര്‍ണം ഉള്‍പ്പെടെ 11 മെഡലുകള്‍. രണ്ടു പതിറ്റാണ്ടുനീണ്ട അന്താരാഷ്ട്ര കരിയറിനിടെ ലോക അത്ലറ്റിക്‌സില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ അത്ലറ്റ് എന്ന നേട്ടത്തോടെയാണ് 36-കാരിയായ ഫെലിക്‌സ് കളംവിടുന്നത്.

'ഇത് സമ്മോഹനമായ യാത്രയായിരുന്നു. അത്ലറ്റിക്സിനൊപ്പമുണ്ടായിരുന്ന നിമിഷങ്ങളോരോന്നും ഞാന്‍ ആസ്വദിച്ചു. കരിയറില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടായി. സ്‌പോര്‍ട്സിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. അതെന്നെ മുറിവേല്‍പ്പിച്ചിട്ടുമുണ്ട്. എങ്കിലും സന്തോഷകരമായ നിമിഷങ്ങളാണ് കൂടുതലും'-ഫെലിക്‌സ് പറഞ്ഞു.

Content Highlights: allyson felix, alison felix, american sprinter, world athletics championships, sports news, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented