Photo: www.twitter.com
മിയാമി: പരിക്ക് അലട്ടിയിട്ടും ശക്തമായി തിരിച്ചുവന്ന് മിയാമി ഓപ്പണിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ച് ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവ്. ടൂര്‍ണമെന്റിലെ ടോപ് സീഡായ താരം ഓസ്ട്രേലിയയുടെ അലെക്സി പോപ്പിറിനിനെ കീഴടക്കി. സ്കോര്‍: 7-6, 6-7, 6-4
മൂന്നു സെറ്റുനീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്വദേവ് അലെക്സിയെ കീഴടക്കിയത്. ലോക റാങ്കിങ്ങില്‍ 86-ാം സ്ഥാനത്തുള്ള അലെക്സി രണ്ടാം സെറ്റ് സ്വന്തമാക്കി മെഡ്വദേവിനെ ഞെട്ടിച്ചു. ഇതിനിടെ മെദ്വദേവിന് പരിക്കേറ്റു. മൂന്നാം സെറ്റനിടെയാണ് താരത്തിന് പരിക്കേറ്റത്.
പരിക്ക് വകവെക്കാതെ കളിച്ച താരം മൂന്നാം സെറ്റില്‍ ഫോമിലോക്കുയര്ന്നതോടെ മത്സരം സ്വന്തമാക്കി. ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ റണ്ണറപ്പായിരുന്നു മെദ്വദേവ്.
അടുത്ത റൗണ്ടില്‍ മെദ്വദേവ് അമേരിക്കയുടെ ഫ്രാന്‍സെസ് ടിയാഫോയെ നേരിടും.
Content Highlights: Top-seeded Daniil Medvedev toils into Miami Open fourth round
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..