ഇന്ത്യൻ വനിതാ ഹോക്കി ടീം പരിശീലനത്തിൽ | Photo: twitter.com/TheHockeyIndia
ലൂസെയ്ന്‍: ഹോക്കിയുടെ പുതിയ രൂപത്തിലുള്ള ടൂര്‍ണമെന്റുമായി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍. ഒരു ടീമില്‍ അഞ്ചുപേര്‍ കളിക്കുന്ന എഫ്.ഐ.എച്ച്. ഹോക്കി ഫൈവ്സ് ടൂര്‍ണമെന്റിന് ഇന്ന് ലൂസെയ്നില്‍ തുടക്കമാകും. പുരുഷ-വനിത വിഭാഗത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയും മത്സരത്തിനുണ്ട്.
ക്രിക്കറ്റില്‍ ട്വന്റി-20യും ഫുട്ബോളില്‍ ഫുട്സാലും ബാസ്‌കറ്റ്ബോളില്‍ 3x3-യുടെയും ചുവടുപിടിച്ചാണ് ഫൈവ്സ് ഹോക്കി സീനിയര്‍ തലത്തിലേക്ക് ഫെഡറേഷന്‍ അവതരിപ്പിക്കുന്നത്. യൂത്ത് ഒളിമ്പിക്സില്‍ 2014 മുതല്‍ മത്സരയിനമായി ഫൈവ്സ് നടക്കുന്നുണ്ട്. 2018-ലെ യൂത്ത് ഒളിമ്പിക്സില്‍ മത്സരത്തിന് കാണികളില്‍നിന്ന് ലഭിച്ച സ്വീകാര്യതയാണ് സീനിയര്‍ തലത്തില്‍ ടൂര്‍ണമെന്റിന് ഫെഡറേഷനെ പ്രേരിപ്പിച്ചത്.
പുരുഷവിഭാഗത്തില്‍ ഇന്ത്യ, പാകിസ്താന്‍, മലേഷ്യ, പോളണ്ട്, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകളും വനിതാ വിഭാഗത്തില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുറഗ്വായ്, പോളണ്ട്, സ്വിറ്റ്സര്‍ലന്‍ഡുമാണ് മത്സരിക്കുന്നത്. ശനിയാഴ്ച പുരുഷവിഭാഗത്തില്‍ സ്വിസ്, പാകിസ്താന്‍ ടീമുകളുമായി ഇന്ത്യക്ക് കളിയുണ്ട്. വനിതകളില്‍ യുറഗ്വായ്, പോളണ്ട് ടീമുകളെ എതിരിടും.
സാധാരണമത്സരത്തില്‍നിന്ന് പലമാറ്റങ്ങളുമുണ്ട് ഫൈവ്സ് ഹോക്കിക്ക്. 20 മിനിറ്റാണ് കളി. പത്തുമിനിറ്റുള്ള രണ്ടു പകുതികള്‍. കോര്‍ട്ടിന്റെ രൂപത്തിലുള്ള പ്രതലത്തിലാണ് കളി നടക്കുന്നത്. മുഴുവന്‍സമയവും നിര്‍ത്താതെ കളി നടക്കും. ഏതുഭാഗത്തുനിന്നും ഷോട്ടെടുത്ത് ഗോള്‍ നേടാം. ഒരു ടീമില്‍ ഒമ്പതുപേരുണ്ടാകും. അഞ്ചുപേര്‍ കളിക്കാനിറങ്ങും.
Content Highlights: 5s hockey, new hockey, Hero FIH Hockey 5s Lausanne 2022, indianhockey team, hockey news, sports
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..