Photo: twitter.com/Media_SAI
ബാങ്കോക്ക്: ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗുച്ചിയെ തകര്‍ത്ത് ഇന്ത്യയുടെ പി.വി സിന്ധു തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍. മൂന്ന് ഗെയിമുകള്‍ നീണ്ടുനിന്ന മത്സരത്തിനൊടുവില്‍ യമാഗുച്ചിയെ 21-15, 20-22, 21-13 എന്ന സ്കോറിനാണ് സിന്ധു മറികടന്നത്. 51 മിനിറ്റുകള്‍ക്കുള്ളില്‍ സിന്ധു ജയിച്ചുകയറി.
ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ചൈനയുടെ ചെന്‍ യുഫെയ് ആണ് സിന്ധുവിന്റെ എതിരാളി.
ഇതോടെ ഈ വര്‍ഷമാദ്യം ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ യമാഗുച്ചിയോടേറ്റ തോല്‍വിക്ക് പകരംവീട്ടാനും സിന്ധുവിനായി. ഫൈനലില്‍ സമീപകാലത്ത് മികച്ച ഫോമിലുള്ള ചൈനീസ് താരത്തിനെതിരേ മികച്ച റെക്കോഡാണ് സിന്ധുവിനുള്ളത്.
Content Highlights: Thailand Open 2022 PV Sindhu beat Akane Yamaguchi enters semi-final
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..