ജനീവ ഓപ്പണ്‍ ടെന്നീസ്: ലോക രണ്ടാം നമ്പര്‍ മെദ്‌വെദേവ് ആദ്യ റൗണ്ടില്‍ പുറത്ത്


മെദ്‌വെദേവിനെ കീഴടക്കിയ ഗാസ്‌ക്വെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്

Photo: AFP

ജനീവ: ജനീവ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ ഡാനില്‍ മെദ്‌വെദേവ് പുറത്തായി. ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് മടങ്ങാനായിരുന്നു മെദ്‌വെദേവിന്റെ വിധി.

ഫ്രാന്‍സിന്റെ വെറ്ററന്‍ താരം റിച്ചാര്‍ഡ് ഗാസ്‌ക്വെയാണ് മെദ്‌വെദേവിനെ തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മെദ്‌വെദേവിന്റെ തോല്‍വി. സ്‌കോര്‍: 6-2, 7-6.

ഹെര്‍ണിയ മൂലം കുറച്ചുകാലമായി കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന മെദ്‌വെദേവ് ശസ്ത്രക്രിയയ്ക്ക് ശേഷമാണ് തിരിച്ചുവന്നത്. എന്നാല്‍ തിരിച്ചുവരവില്‍ വിജയത്തോടെ തുടങ്ങാന്‍ താരത്തിന് സാധിച്ചില്ല. അടുത്ത ആഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായി ഫോമിലേക്ക് മടങ്ങിയെത്താന്‍ കൊതിച്ച മെദ്‌വെദേവ് ആദ്യ റൗണ്ടില്‍ തന്നെ കണ്ണീരോടെ മടങ്ങി.

Also Read

19-ാം ഓവർ മെയ്ഡനാക്കി ഭുവനേശ്വർ; കൈയ്യടിച്ച് ...

തോൽവിയിലും തലയുയർത്തി ബുംറ, നേടിയത് പുതിയ ...

മെദ്‌വെദേവിനെ കീഴടക്കിയ ഗാസ്‌ക്വെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ലോക 75-ാം നമ്പര്‍ താരമായ ഗാസ്‌ക്വെയ്ക്ക് മാര്‍ക്കോ സെസ്ച്ചിനാറ്റോയോ കാമില്‍ മാച്ചര്‍സാക്കോ ആയിരിക്കും അടുത്ത റൗണ്ടിലെ എതിരാളി.

Content Highlights: Daniil Medvedev, geneva open tennis, richard gasquet, tennis news, sports news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022

Most Commented