'ഏറ്റവും സുന്ദരമായ സമ്മാനം', പുതിയ അതിഥിയെ വരവേറ്റ് മരിയ ഷറപ്പോവ


ബ്രിട്ടീഷ് ബിസിനസ്സുകാരനായ അലക്‌സാണ്ടര്‍ ഗില്‍കിസാണ് ഷറപ്പോവയുടെ പങ്കാളി

Photo: AP

മോസ്‌കോ: അഞ്ച് തവണ ടെന്നീസ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ, മുന്‍ ലോക ഒന്നാംനമ്പര്‍ വനിതാതാരം റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു. തിയോഡോര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ബ്രിട്ടീഷ് ബിസിനസ്സുകാരനായ അലക്‌സാണ്ടര്‍ ഗില്‍കിസാണ് ഷറപ്പോവയുടെ പങ്കാളി. ഇരുവരുടെയും വിവാഹനിശ്ചയം 2020 ഡിസംബറിലാണ് കഴിഞ്ഞത്. ഇരുവരുടെയും ആദ്യ കുഞ്ഞാണ് തിയോഡോര്‍.

'ഞങ്ങളുടെ കൊച്ചുകുടുംബത്തിന് ലഭിച്ച ഏറ്റവും സുന്ദരമായ സമ്മാനം' എന്ന തലക്കെട്ടോടെ ഷറപ്പോവ തന്നെയാണ് കുഞ്ഞ് പിറന്നകാര്യം ലോകത്തെ അറിയിച്ചത്.

ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വനിതാ താരങ്ങളിലൊരാളായ ഷറപ്പോവ, നാല് വ്യത്യസ്ത ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ലോകത്തിലെ പത്ത് വനിതാതാരങ്ങളിലൊരാളും കൂടിയാണ്.

കൗമാരപ്രായത്തില്‍ വിംബിള്‍ഡണ്‍ കിരീടം നേടി ഏവരെയും ഞെട്ടിച്ച താരമാണ് ഷറപ്പോവ. 2004-ലാണ് താരം വിംബിള്‍ഡണില്‍ മുത്തമിട്ടത്. പിന്നീട് 2006-ല്‍ യു.എസ് ഓപ്പണ്‍, 2008-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2012-ലും 2014 ലും ഫ്രഞ്ച് ഓപ്പണ്‍ എന്നീ കിരീടങ്ങളും സ്വന്തമാക്കി. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ രാജ്യത്തിനായി വെള്ളി മെഡല്‍ നേടാനും ഷറപ്പോവയ്ക്ക് സാധിച്ചു. ഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസാണ് താരത്തെ പരാജയപ്പെടുത്തി സ്വര്‍ണം നേടിയത്.

Content Highlights: maria sharapova, sharapova pregnant, sharapova child, sharapova news, sports news, tennis

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented