അൻഷു മാലിക് | Photo: twitter.com|IndiaSports
സെര്‍ബിയ: ഗുസ്തി ലോകകപ്പിൽ വെള്ളിമെഡൽ നേടി ഇന്ത്യന്‍ വനിതാതാരം അന്‍ഷു മാലിക്ക്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിലാണ് താരം വെള്ളിമെഡൽ നേടിയത്.
ഫൈനലിൽ മോള്‍ഡോവയുടെ അനസ്താഷ്യ നിക്കിറ്റയോട് അന്‍ഷു മാലിക്ക് തോല്‍വി വഴങ്ങി. സ്കോര്‍ 1-5.
തോറ്റെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി വെള്ളിമെഡല്‍ നേടി അഭിമാനത്തോടെയാണ് അന്‍ഷു നാട്ടിലേക്ക് തിരിച്ചുവരുന്നത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. വെറും 19 വയസ്സ് മാത്രം പ്രായമുള്ള താരം വലിയ അട്ടിമറികളിലൂടെ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് ഫൈനലിലെത്തിയത്. ഫൈനലില്‍ തന്നേക്കാള്‍ ഏറെ പരിചയസമ്പത്തുള്ള അനസ്താഷ്യയ്ക്കെതിരെ മികച്ച പ്രകടനം തന്നെ അന്‍ഷു കാഴ്ചവെച്ചു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചതിന്റെ കരുത്തിലാണ് അനസ്താഷ്യ ലോകകപ്പ് ഫൈനലില്‍ ഇറങ്ങിയത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അന്‍ഷു വെങ്കലം നേടിയിരുന്നു.
ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന രവികുമാര്‍ ഡഹിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായി.
Content Highlights: Teenager Anshu Malik loses in wrestling World Cup final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..