സൈന നേവാൾ | Photo: PTI
ബാസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ സൈന നേവാള്‍ പുറത്ത്. രണ്ടാം റൗണ്ടില്‍ മലേഷ്യയുടെ കിസോണ സെല്‍വദുരൈയാണ് സൈനയെ അട്ടിമറിച്ചത്. എന്നാല്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷയായ പി.വി.സിന്ധുവും കിഡംബി ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.
വനിതാ വിഭാഗം സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ സൈന ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. റാങ്കിങ്ങില്‍ ഏറെ പുറകിലുള്ള കിസോണ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് മുന്‍ ലോക ഒന്നാം നമ്പറും ഒളിമ്പിക് മെഡല്‍ ജേതാവുമായ സൈനയെ വീഴ്ത്തിയത്. സ്‌കോര്‍: 21-17, 13-21, 13-21. ആദ്യ ഗെയിം നേടിയ ശേഷമാണ് സൈന തോല്‍വി വഴങ്ങിയത്.
പി.വി.സിന്ധു തുര്‍ക്കിയുടെ നെസ്ലിഹാന്‍ യിഗിറ്റിനെ കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-19, 21-14. മത്സരം 42 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. ക്വാര്‍ട്ടറില്‍ കാനഡയുടെ മിഷേല്‍ ലിയാണ് സിന്ധുവിന്റെ എതിരാളി.
പുരുഷ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റോ പോപോവിനെ കീഴടക്കിയാണ് ശ്രീകാന്ത് അവസാന എട്ടിലെത്തിയത്. സ്‌കോര്‍: 13-21, 25-23, 21-11. ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് ആന്റണ്‍സെനാണ് ശ്രീകാന്തിന്റെ എതിരാളി.
Content Highlights: Swiss Open Badminton: Sindhu and Srikanth in quarter finals, Saina out
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..