Photo: reuters
ഇപോഹ്: ലോകത്തിലെ ഏറ്റവും വലിയ ഹോക്കി ടൂര്‍ണമെന്റുകളിലൊന്നായ സുല്‍ത്താന്‍ അസ്ലാന്‍ ഷാ കപ്പിന് ഈ വര്‍ഷം തുടക്കം. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൂര്‍ണമെന്റ് നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. മലേഷ്യയാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
നവംബര്‍ 16 മുതല്‍ 25 വരെയാണ് ടൂര്‍ണമെന്റ്. ഇന്ത്യ, ഓസ്‌ട്രേലിയ, ജര്‍മനി, ന്യൂസീലന്‍ഡ്, കാനഡ തുടങ്ങിയ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.
1998-മുതല്‍ സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് എല്ലാ വര്‍ഷവും നടത്തിവരാറുണ്ടായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ടുവര്‍ഷമായി ടൂര്‍ണമെന്റ് മുടങ്ങി. 2019-ലാണ് അവസാനമായി അസ്ലന്‍ ഷാ കപ്പ് നടന്നത്.
അന്ന് ദക്ഷിണകൊറിയയാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത്. ഇന്ത്യ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടു. ആതിഥേയരായ കൊറിയ തന്നെയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ സുരേന്ദര്‍ കുമാര്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഏറ്റവുമധികം നേടിയ രാജ്യം ഓസ്‌ട്രേലിയയാണ്. 10 തവണയാണ് ഓസീസ് കിരീടമുയര്‍ത്തിയത്. അഞ്ചുതവണ കിരീടം നേടിയ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. പാകിസ്താനും ദക്ഷിണ കൊറിയയും മൂന്ന് തവണ വീതം കിരീടം നേടി.
Content Highlights: hockey, sultan azlan shah hockey tournament, sultan azlan shah hockey 2022, indian hockey, sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..