Photo: MARTIN BUREAU| AFP
പാരിസ്: ഗ്രീക്ക് താരവും അഞ്ചാം സീഡുമായ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍. ക്വാര്‍ട്ടറിൽ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ റഷ്യയുടെ ആന്ദ്രേ റുബ്‌ലെവിനെ പരാജയപ്പെടുത്തിയാണ് സിറ്റ്‌സിപാസിന്റെ സെമി പ്രവേശനം. സ്‌കോര്‍: 7-5, 6-2, 6-3.
കരിയറില്‍ ഇതാദ്യമായാണ് 22-കാരനായ സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനല്‍ കളിക്കുന്നത്. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചാണ് ഗ്രീക്ക് താരത്തിന്റെ എതിരാളി. സിറ്റ്‌സിപാസിന്റെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം സെമിയാണിത്. കഴിഞ്ഞ വര്‍ഷം താരം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയിലെത്തിയിരുന്നു.
അതേസമയം നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയെ മറികടന്നാണ് നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ കടന്നത്. സ്‌കോര്‍: 4-6, 6-2, 6-3, 6-4.
മത്സരത്തിനിടെ ഇടതു കൈക്കേറ്റ പരിക്ക് കാരണം പതറിയെങ്കിലും പിന്നീട് മികച്ച തിരിച്ചുവരവിലൂടെ ജോക്കോ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlights: Stefanos Tsitsipas will meet Novak Djokovic in semis of French Open 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..