ഗാലറിയിലേക്ക് പന്തടിച്ച് സിറ്റ്സിപാസ്, വഴക്കടിച്ച് കിര്‍ഗിയോസ്


സ്റ്റെഫാനോസ് സിറ്റ്സിപാസും നിക് കിർഗിയോസും മത്സരത്തിനിടെ | Photo: AFP

ലണ്ടന്‍: നിക് കിര്‍ഗിയോസില്‍ ഒരു പൈശാചിക ശക്തിയുണ്ടെന്ന് സ്റ്റെഫാനോസ് സിറ്റ്സിപാസ്. ഗാലറിയിലേക്ക് പന്തടിച്ച സിറ്റ്സിപാസിനെ പുറത്താക്കണമെന്ന് അമ്പയറോട് കിര്‍ഗിയോസ്. രണ്ട് താരങ്ങളും പലകുറി ക്ഷോഭിച്ച പോരാട്ടത്തിനൊടുവില്‍ കിര്‍ഗിയോസിന്റെ വിജയം. വിംബിള്‍ഡണ്‍ ടെന്നീസിന്റെ മൂന്നാംറൗണ്ടില്‍ കിര്‍ഗിയോസ് 6-7, 6-4, 6-3, 7-6-ന് സിറ്റ്സിപാസിനെ കീഴടക്കി.

രണ്ടാംസെറ്റ് നഷ്ടപ്പെട്ട സിറ്റ്സിപാസ് ദേഷ്യത്തില്‍ പന്ത് ഗാലറിയിലേക്ക് അടിച്ചു. ഉടന്‍ അമ്പയറെ സമീപിച്ച കിര്‍ഗിയോസ്, ഗ്രീക്ക് താരത്തെ ടൂര്‍ണമെന്റില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. 2020 യു.എസ്. ഓപ്പണില്‍ ലൈന്‍ ജഡ്ജിന് നേരെ പന്തടിച്ച നൊവാക് ജോക്കവിച്ചിനെ പുറത്താക്കിയത് കിര്‍ഗിയോസ് ചൂണ്ടിക്കാട്ടി. സിറ്റ്സിപാസിന് താക്കീത് കിട്ടി. പിന്നീട് കോര്‍ട്ടിന്റെ പിന്നിലേക്ക് നിരാശയോടെ പന്തടിച്ച സിറ്റ്സിപാസിന് ഒരു പോയന്റ് ശിക്ഷ ചുമത്തുകയും ചെയ്തു. ഇതിനിടെ അമ്പയറുമായി കിര്‍ഗിയോസ് വാദപ്രതിവാദം നടത്തിക്കൊണ്ടിരുന്നു. മോശം വാക്കുകള്‍ ഉപയോഗിച്ചതിന് താക്കീതും കിട്ടി.

മത്സരശേഷം കിര്‍ഗിയോസിനെതിരേ സിറ്റ്സിപാസ് പൊട്ടിത്തെറിച്ചു. ആളൊരു മുട്ടാളനാണെന്ന് പറഞ്ഞു. സ്‌കൂളില്‍ പഠിക്കുമ്പോള്‍മുതല്‍ അങ്ങനെയായിരിക്കാനാണ് സാധ്യത. മറ്റൊരു താരവും ഇതുപോലില്ല. എന്തിനും ഏതിനും വഴക്കാണ്. ഒരു പൈശാചികത അയാളിലുണ്ട് - സിറ്റ്സിപാസ് പറഞ്ഞു. ആളൊരു സാധുവാണെന്നായിരുന്നു ഇതിനോട് കിര്‍ഗിയോസിന്റെ കമന്റ്. അമേരിക്കയുടെ ബ്രാന്‍ഡണ്‍ നകാഷിമയാണ് പ്രീക്വാര്‍ട്ടറില്‍ കിര്‍ഗിയോസിന്റെ എതിരാളി.

Content Highlights: Stefanos Tsitsipas calls Nick Kyrgios bully after Wimbledon 2022 clash

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented