Photo: PTI
സിംഗപ്പുര്‍: ഇന്ത്യന്‍ താരങ്ങളായ എച്ച്.എസ് പ്രണോയ്, പി.വി സിന്ധു, സൈന നേവാള്‍ എന്നിവര്‍ സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ചൈനയുടെ അഞ്ചാം സീഡും ലോക ഒമ്പതാം മ്പര്‍ താരവുമായ ഹി ബിങ് ജിയാവോവിനെ 21-19, 11-21, 21-17 എന്ന സ്കോറിന് മറികടന്നാണ് സൈനയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ജപ്പാന്റെ അയ ഒഹോറിയാണ് ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി.
ഇന്ത്യയുടെ മൂന്നാം സീഡായ പി.വി സിന്ധു വിയറ്റ്നാമിന്റെ ലോക 59-ാം നമ്പര്‍ താരം തുയ് ലിന് എന്‍ഗുയെനെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സ്കോര്‍: 19-21, 21-19, 21-18. ചൈനയുടെ ഹാന്‍ യുവെയെയാണ് സിന്ധുവിന് ഇനി നേരിടാനുള്ളത്.
അതേസമയം ചൈനീസ് തായ്പെയിയുടെ ലോക നാലാം നമ്പര്‍ താരം ചൗ ടിയന് ചെന്നിനെ മറികടന്നാണ് ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് ക്വാര്‍ട്ടറില്‍ കടന്നത്. 69 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 14-21, 22-10, 21-18 എന്ന സ്കോറിനായിരുന്നു പ്രണോയിയുടെ ജയം. ജപ്പാന്റെ കൊടായ് നരാവോക്കയാണ് താരത്തിന്റെ അടുത്ത എതിരാളി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..